Monday, August 4, 2008

ഈ കുഞ്ഞിന്റെ പോസ്റ്റ് കാണൂ.. അഭിപ്രായം അറിയിക്കൂ...

മേഘാറോസ് എന്ന നാലാം ക്ലാസ്സുകാരി ഒരു ബ്ലോഗ്ഗ് തുടങ്ങി.ഒരു കുഞ്ഞു കവിതയും എഴുതി..ആ കുഞ്ഞിനു മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.എങ്കിലും അവളുടെ അങ്കിളിനെ കൊണ്ട് അതു ടൈപ്പ് ചെയ്യിച്ച് പോസ്റ്റ് പബ്ലിഷ് ചെയ്തു നമ്മുടെ അഭിപ്രായങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു..ഇതു വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..

18 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരു കൊച്ചു കൂട്ടുകാരി എഴുതിയ കവിത.. എത്ര നന്നായിരിക്കുന്നു എന്നു നോക്കൂ..

തണല്‍ said...

കൊച്ചുകൊച്ചു നല്ലകാര്യങ്ങള്‍...നന്ദി!

smitha adharsh said...

കണ്ടു ചേച്ചീ....ഒരു തുടക്കക്കാരിയെ പ്രോല്‍സാഹിപ്പിക്കാന്‍ കാണിച്ച ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍..ട്രെയിനിംഗ് എവിടെ വരെയായി?

ഭൂമിപുത്രി said...

ഈ കൈചൂണ്ടിയ്ക്ക് നന്ദി കാന്താരിക്കുട്ടീ

siva // ശിവ said...

കാന്തരിച്ചേച്ചി,

ഈ ചെയ്യുന്നതൊക്കെ ഒരുപാട് നല്ല കാര്യങ്ങളാ...


നന്ദി...

Ranjith chemmad / ചെമ്മാടൻ said...

കാന്താരിക്കുട്ടീ
നന്ദിനി,
കുഞ്ഞാവയെ പരിചയപ്പെടുത്തിയതിന്‌

ജിജ സുബ്രഹ്മണ്യൻ said...

തണല്‍ : നന്ദി കേട്ടോ ആ കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചതിനു...
സ്മിത : ഒന്നും പറയണ്ടാ എന്റെ കൊച്ചേ.. 8 വരെ ഉണ്ട് ഈ മാരണം.. അതിനു ശേഷം ഒരു പരീക്ഷയും ഉണ്ട്.. ഈ വയസ്സാം കാലത്തു ഇനീ പരീക്ഷയും എഴുതണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം !! ഇപ്പോള്‍ പഠിക്കടാ പഠിക്കടീ ന്നൊക്കെ പറഞ്ഞു മക്കളെ പേടിപ്പിക്കുന്നുണ്ട്.. ആ ഞാന്‍ ആനമൊട്ട വാങ്ങി തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ..പ്രാക്റ്റിക്കല്‍ ഫുള്‍കിട്ടും എന്നാ പ്രതീക്ഷ.. തിയറി പഠിക്കാന്‍ തന്നെ മടിയാ...വരും പോലെ വരട്ടെ..പരീക്ഷയില്‍ ജയിച്ചില്ലാ എന്നു കരുതി ജോലീന്നു പിരിച്ചു വിടില്ലല്ലോ ഹി ഹി ഹി

ഭൂമിപുത്രീ :
ശിവ
രണ്‍ജിത്ത് : എല്ലാവര്‍ക്കും നന്ദി

പ്രയാസി said...

കാന്താരീ..
നല്ല സംരഭം..
ഉണ്ണിക്കുട്ടനെം നുന്നുവിനെം മിന്നൂനെമൊക്കെ കൊണ്ടു വരണേ..:)

ഗോപക്‌ യു ആര്‍ said...

ഒരു വിയോജനക്കുറിപ്പ്‌

കാന്താരികുട്ടി,ഇത്‌ രണ്ടാമത്തേ ആളേയാണുപരിചയപ്പെടുത്തുന്നത്‌

..കുട്ടിയുടെ നല്ല കവിതയാണ്‌...

എങ്കിലും ഒരാളെ കൈപിടിച്ചു
കൊണ്ടുവരാതെ സ്വയം വന്ന് എസ്റ്റാബ്ലിഷ്‌ ചെയ്യുന്നതല്ലേ നല്ലത്‌?

നിരൂപകന്‍ said...

കമ്പ്യൂട്ടറെന്ത്, കീബോർഡെന്ത് എന്ന് പോലുമറിയാത്ത് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സ്വന്തം പേരിൽ ബ്ലോഗ്..!!

നാണമില്ലേ ബൂലോകരേ നിങ്ങൾക്ക്.?

മോളുടെയും മോന്റെയും ഫോട്ടോകളും, അവൻ/ അവൾ അപ്പിയിടുന്നതിന്റെയും മൂത്രമൊഴിയ്ക്കുന്നതിന്റേയും മറ്റും മറ്റും കാഴ്ചകളും വിവരങ്ങളും ബ്ലോഗീൽ കാണിച്ച് കയ്യടി വാങ്ങാൻ..??!!

ചിലർ സ്വന്തം ദാമ്പത്യ സ്വ്വകാര്യതകളിലേയ്ക്ക് കൂടി പോകുന്നു, ഇത്തരം കയ്യടി വാങ്ങാൻ.

ഇത്തരം തരം താണവർ, സ്വന്തം കിടപ്പറ രംഗങ്ങൾ കൂടി ബൂലോകത്ത് സമർപ്പിച്ച് കയ്യടി വാങ്ങാൻ വരുന്ന കാലം വിദൂരമല്ല.

ജിജ സുബ്രഹ്മണ്യൻ said...

മിര്‍ച്ചി
പ്രയാസി :
ഗോപക് : ആ കുട്ടി ഈ പോസ്റ്റ് എഴുതി പബ്ലിഷ് ചെയ്തു എങ്കിലും അതു അഗ്രിഗെറ്റര്‍ പിടിച്ചെടുത്തില്ല.. ആദ്യമായി ഞാന്‍ ഒരാളെ പരിചയപ്പെടുത്തി എന്നേ ഉള്ളൂ..അഭിപ്രായം വിലപ്പെട്ടതാണ്..എന്നെയും ആരും പരിചയപ്പെടുത്തിയതല്ല.പിന്നെ ഇതൊരു കൊച്ചു കുഞ്ഞാണല്ലോ..നമ്മുടെ വാക്കുകള്‍ അവള്‍ക്കു വിലപ്പെട്ടതായിരിക്കുമല്ലോ എന്നു വിചാരിച്ചു...


നിരൂപകന്‍ : നിരൂപണം എന്നാല്‍ ഇങ്ങനെ തന്നെ വേണം..ഇതിനു മുന്‍പ് എഴുതിയവരുടെ അഭിപ്രായം കണ്ടു കാണുമല്ലോ..ഒരു കൊച്ചു കുട്ടിയെ പ്രോത്സാഹിപ്പിക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ...

പിന്നെ
“മോളുടെയും മോന്റെയും ഫോട്ടോകളും, അവൻ/ അവൾ അപ്പിയിടുന്നതിന്റെയും മൂത്രമൊഴിയ്ക്കുന്നതിന്റേയും മറ്റും മറ്റും കാഴ്ചകളും വിവരങ്ങളും ബ്ലോഗീൽ കാണിച്ച് കയ്യടി വാങ്ങാൻ..??!!

ചിലർ സ്വന്തം ദാമ്പത്യ സ്വ്വകാര്യതകളിലേയ്ക്ക് കൂടി പോകുന്നു, ഇത്തരം കയ്യടി വാങ്ങാൻ.

ഇത്തരം തരം താണവർ, സ്വന്തം കിടപ്പറ രംഗങ്ങൾ കൂടി ബൂലോകത്ത് സമർപ്പിച്ച് കയ്യടി വാങ്ങാൻ വരുന്ന കാലം വിദൂരമല്ല.“

ഈ അഭിപ്രായത്തിനും നന്ദി..കൈയ്യടി വാങ്ങാന്‍ വേണ്ടി ഇപ്പോള്‍ ഒന്ന്നും എഴുതാന്‍ ഇല്ല..ഞാന്‍ ബ്ലോഗ്ഗിങ്ങ് തുടങ്ങിയ സമയത്ത് കമന്റുകളുടെ എണ്ണം ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.ഇപ്പോള്‍ അതെനിക്കൊരു വിഷയമേ അല്ല.. ആരും വായിച്ചില്ലെങ്കിലും കുഴപ്പം ഇല്ല..എന്റെ സംതൃപ്തിക്കു വേണ്ടി ആണു ഞാന്‍ എഴുതുന്നത്.. ദാമ്പത്യത്തിലെ കഥകള്‍ സഭ്യമായ രീതിയില്‍ അല്ലാതെ പറഞ്ഞിട്ടില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്..
പിന്നെ നിരൂപകന്റെ ഈ നിരൂപണം കണ്ട് തല്‍ക്കാലം ബ്ലോഗ്ഗിങ്ങ് നിര്‍ത്താനൊനും ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ശ്രീ said...

ഞാന്‍ ആ ബ്ലോഗ് കണ്ടിരുന്നു.

നമുക്ക് എല്ലാവര്‍ക്കും കൂടി മേഘക്കുട്ടിയെ പ്രോത്സാഹിപ്പിയ്ക്കാം.
:)

ബഷീർ said...

നമ്മുടെ മനസ്സിനെ സ്വാധീനിച്ചത്‌ /നമുക്കിഷ്ടപ്പെട്ടത്‌/മറ്റുള്ളവര്‍ക്കും ഉപകാരമാവുമെന്ന് തോന്നുന്നത്‌ എല്ലാം പങ്കു വെക്കൂ..

അങ്ങിനെ ഒരു കുറ്റം ഞാനു ചെയ്തു..

അബ്‌സാര്‍ എന്ന നക്ഷത്രം

ഇതു വരെ ലിസ്റ്റ്‌ ചെയ്ത്‌ വന്നിട്ടില്ല.

കുഞ്ഞന്‍ said...

കാന്താരീസ്..

ഞാനും ഇതുവഴി അവിടെയെത്തിയത്..ഡാnq..

രസികന്‍ said...

ഞാനും കണ്ടു കെട്ടോ മിടുക്കിക്കുട്ടിയുടെ കവിത

അവിടേക്ക് നയിച്ച കാന്താരിക്കുട്ടിക്കു നന്ദി

ഹരിശ്രീ said...

ചേച്ചീ,

കൊച്ചുകുട്ടിയുടെ ബ്ലോഗിലേക്ക് വഴി കാണിച്ചതിന് നന്ദി.
:)

കാപ്പിലാന്‍ said...

കാ‍ന്താരികുട്ടി കണ്ടു ..നല്ല ഒരു ശ്രമം ആണ് .കഴിവതും ഇങ്ങനെ കഴിവുള്ള കുട്ടികളെ മുന്നോട്ടു കൊണ്ടുവരണം \

അജ്ഞാതന്‍ said...

അവിടെ പോയി വായിച്ചുട്ടോ...