Sunday, August 24, 2008

ഒരു പോത്തിന്റെ കഥ..വര്‍ഷങ്ങള്‍ക്കു മുന്‍പിലെ ഒരു നട്ടുച്ച നേരം.ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞു പതിവു പോലെ കടുക്കാച്ചി മാവിന്റെ ചുവട്ടിലേക്കു നടന്നു.മാവു നില്‍ക്കുന്ന പറമ്പ് വീട്ടില്‍ നിന്നും അല്പം അകലെ ആണ്.അച്ഛന്‍ പേരു കേട്ട കൃഷിക്കാരന്‍ ആയതിനാല്‍ ഏകദേശം അഞ്ചേക്കറോളം വരുന്ന പറമ്പില്‍ കപ്പ,വാഴ,ഇഞ്ചി,മഞ്ഞള്‍.പച്ചക്കറികള്‍ തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്തിട്ടുണ്ടായിരുന്നു.

മാവു നില്‍ക്കുന്ന പറമ്പില്‍ ഇഞ്ചിയും മഞ്ഞളും ആണു മെയിന്‍ കൃഷി.ഇഞ്ച്ചി വാരങ്ങള്‍ക്ക് നടുവില്‍ ആയാണു മാവിന്റെ സ്ഥാനം.അന്നേ സമ്മിശ്ര കൃഷിയില്‍ താല്പര്യം ഉള്ള ആളായതിനാല്‍ " നിന്നെ ഒക്കെ വളര്‍ത്തുന്ന നേരം കൊണ്ട് 10 തെങ്ങിന്‍ തൈ വെച്ചാല്‍ വയസ്സുകാലത്ത് അതിനുള്ള അനുഭവം ഉണ്ടാകും " എന്ന പഴമൊഴിയില്‍ മുറുകേ പിടിച്ചു ഇഞ്ചിവാരത്തിനിടയില്‍ തെങ്ങിന്‍ തൈ നടാനായി കുഴികളും കുത്തി ഇട്ടിട്ടുണ്ടായിരുന്നു.മാവിന്‍ ചുവട്ടില്‍ വീഴുന്ന മാമ്പഴം അപ്പപ്പോള്‍ പോയി എടുത്തില്ലെങ്കില്‍ അന്നത്തെ എന്റെ ഒന്നാം നമ്പര്‍ ശത്രുവായ എന്റെ പൊന്നാങ്ങള പോയി എടുക്കും എന്നതു കൊണ്ട് ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും മാവിന്‍ ചുവട്ടില്‍ പോയി നോക്കുക എന്നുള്ളതു അക്കാലത്ത് എന്റെ പതിവായിരുന്നു

എന്നേക്കാള്‍ അവന്‍ ഇളയതാണു എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഓട്ടത്തിന്റെ കാര്യത്തില്‍ ഗുണ്ടുമണീ പോലെ ഇരിക്കുന്ന എന്നേക്കാള്‍ വേഗം ഓടിയെത്താന്‍ അവനു കഴിയും അവന്റെ പുറകെ പ്ലിക്കു പ്ലിക്കൂ എന്ന തടിയും വെച്ച് ഉരുണ്ടുരുണ്ടു പോകുന്ന ,ഞാന്‍ താഴെ വീണു കിടക്കുന്ന മാമ്പഴം ചൂണ്ടി അവനോടു പറയും :" എടാ ചെറുക്കാ, അതു ഞാന്‍ കണ്ട മാമ്പഴമാ.. അതെന്റെയാ, അതു നീ എടുക്കരുത് "


ആദ്യം ഓടിയെത്തിയ അവനുണ്ടോ അതു കേള്‍ക്കുന്നു.അവനെക്കാള്‍ 2 വര്‍ഷം മുന്‍പ് ഈ ഭൂമിയിലേക്ക് വന്നതല്ലേ ഞാന്‍.. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും എന്ന കാര്യം ഓര്‍ക്കുക പോലും ഇല്ലാതെ ഞാന്‍ കണ്ടു വെച്ച മാമ്പഴം തന്നെ അവന്‍ ആദ്യം ചാടി എടുക്കുംമാവിന്‍ ചുവട്ടില്‍ വേറെ മാമ്പഴം ഉണ്ടെങ്കിലും ഇതു തന്നെ എടുക്കുന്ന ഇവന്‍ എങ്ങനെ എന്റെ നമ്പര്‍ വണ്‍ ശത്രു ആകാതിരിക്കും" എന്റെ മാമ്പഴം ഇങ്ങു താടാ.. അതു ഞാന്‍ അല്ലേ ആദ്യം കണ്ടെ"" ഇന്നാടീ ..ഇതു നീ എടുത്തോ !"ഹും അവന്റെ വിളി കേട്ടില്ലേ..എടീ എന്ന്എന്നാലും ആശയോടെ മാമ്പഴം വാങ്ങാന്‍ കൈ നീട്ടി ചെല്ലുന്ന എന്നോട് ഉം.... .".ഇന്നാ നീ മുട്ടു കടിച്ചോ "

എന്നും പറഞ്ഞു കൈയ്യുടെ മുട്ട് നീട്ടിക്കാണിക്കുന്ന അവന്‍ എങ്ങനെ ശരിയാകും?

അങ്ങനെ ഒരു അഭിശപ്ത ദിവസം അവനെ കാണാതെ , മാവിന്‍ ചുവട്ടില്‍ പോയി മാമ്പഴം പെറുക്കിയെടുത്ത് പാവാടയില്‍ തന്നെ ശേഖരിച്ച്,ഇനിയും മാമ്പഴം ചാടുമെങ്കില്‍ എടുക്കാം എന്ന വിചാരത്തോടെ മാവിന്റെ മുകളിലേക്കും നോക്കി " താമസം എന്തേ വരുവാന്‍ "എന്ന പാട്ടും പാടി നടക്കുന്ന സമയം...പാടുന്നതിനൊപ്പം തന്നെ കടുക്കാച്ചി മാമ്പഴം അതിന്റെ ഞെട്ടു കടിച്ചു കളഞ്ഞു ചപ്പി കുടിക്കുന്നും ഉണ്ട്.ആസ്വദിച്ചുള്ള പാട്ടും മാമ്പഴം തീറ്റയും നടക്കുന്നതിനിടെ ഒരു ശബ്ദം !

ഭൂമി കുലുങ്ങുന്നതാണോ അല്ല.എന്തോ ബഹളം ഒക്കെ കേള്‍ക്കുന്നു.എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ എന്താണെന്ന് മനസ്സിലാവുന്നില്ല. അങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോള്‍ അതാ കറുകറുത്തൊരു സാധനം ഇഞ്ചികണ്ടത്തിലേക്കു പാഞ്ഞു വരുന്നു.

എന്റമ്മേ !!! ഇതൊരു പോത്താണല്ലോ.. ആകേ കൂടി സിനിമാ നടന്‍ ജയന്റെ സൌന്ദര്യം ഉള്ള മുഖം.എന്താ ബോഡി ! നല്ല നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ! നല്ല എണ്ണക്കറുപ്പുള്ള ദേഹം.പക്ഷേ ആ സൌന്ദര്യത്തിനു മങ്ങലേല്പിച്ചു കൊണ്ട് അവിടവിടെ പാടത്തെ ചെളി പുരണ്ടിരിക്കുന്നു.

അല്ല ഇവനെന്തിനാ ഇങ്ങനെ ഓടുന്നേ..അവന്റെ കാമുകിയെ ആരാണ്ട് തട്ടിക്കൊണ്ട് പോയിട്ട് വിറളി പിടിച്ച് ഓടുന്നതു പോലെ.


ഇഞ്ച്ചി വാരങ്ങള്‍ ഒന്നും പ്രശ്നം അല്ലെന്ന മട്ടില്‍ അവന്‍ ഓരോ വാരങ്ങളും ഈസിയായ് ചാടിക്കടന്ന് എന്റെ തൊട്ടടുത്തെത്തി.ഇവന്റെ പുറപ്പാട് എന്തിനെന്നറിയാതെ നോക്കി നിന്ന ഞാന്‍ പിന്നീടു പറക്കുന്ന പോലെ ഒരു തോന്നലായി...


തോന്നല്‍ അല്ല.ശരിക്കും പറക്കുക തന്നെ ആണു.

പെട്ടെന്ന് ധിം എന്നൊരു ഒച്ച. ഒപ്പം എന്റെ എവിടെയൊക്കെയോ ചതയുന്ന പോലെ വേദനയും!! തെങ്ങിന്‍ തൈ നടാനായി അച്ഛന്‍ കുഴി എടുത്തിട്ടിരിക്കുന്നതിലേക്ക് ഞാന്‍ സ്മൂത്തായി ലാന്‍ഡ് ചെയ്ത ഒച്ച ആണു കേട്ടത്.കണ്ണും മിഴിച്ചു നോക്കിയപ്പോള്‍ അതാ പോത്ത് കൊമ്പും കുലുക്കി എന്റെ നേരെ വീണ്ടും വരുന്നു.എന്റമ്മോ !!!!!!!!!!!!!!!


ഞാന്‍ ഫുള്‍ ട്രെബിളിലും ബാസിലും ആറരക്കട്ടയിൽ തന്നെ നാലു നെലോളി പാസാക്കി....അല്പം പോലും ഒച്ച പുറത്തു വന്നില്ലെങ്കിലും !!


തെങ്ങും കുഴിയില്‍ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന എന്നെ കണ്ടിട്ട് പാവം തോന്നിയിട്ടോ എന്തോ വെട്ടാന്‍ വന്ന പോത്ത് എന്നെ വിട്ടു പാഞ്ഞു.


പോത്ത് ഇഞ്ച്ചിപ്പറമ്പിലേക്കു കയറി വരുന്നതു കണ്ട അമ്മയും അച്ഛനും ഒക്കെ ഞാന്‍ വടിയായിക്കാണും എന്ന ധാരണയില്‍ ഉറക്കെ കരഞ്ഞ് ,പറമ്പിലേക്ക് ഓടിക്കയറി വരുന്നുണ്ടായിരുന്നു..പറമ്പിലെങ്ങും എന്നെ കാണാഞ്ഞ് ഉറക്കെ കരഞ്ഞ അമ്മയുടെ ഒച്ച കേട്ടപ്പോള്‍ ഞാന്‍ എന്റെ വോളിയം ഒന്നൂടെ കൂട്ടി..

" .അമ്മേ !!!! " ഇത്തവണ ഒച്ച പുറത്തു വന്നു


തെങ്ങിന്‍ കുഴിയില്‍ നിന്നും എന്നെ വാരിയെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയപ്പോളും, അര്‍ദ്ധ ബോധാവസ്ഥയിലും ഞാന്‍ അമ്മയോട് പറഞ്ഞത് "ആ മാമ്പഴം അനിയനു കൊടുക്കല്ലേ" എന്നായിരുന്നുവത്രേ!!

പോത്ത് ആ ഓട്ടത്തില്‍ നേരെ അടുത്ത വീട്ടിലെ മുറ്റത്ത് പുഴുങ്ങിയ നെല്ലു മുറ്റത്തെ പനമ്പില്‍ ഇട്ടു ചിക്കിക്കൊണ്ടിരുന്ന സുബൈദത്താത്തയെ വെട്ടിയിട്ടിട്ടാണ് കടന്നത്.ഇടത്തേ വയറില്‍ കൊമ്പു കുത്തിക്കേറി ഒരു മാസത്തോളം ഇത്ത ആശുപത്രിയില്‍ ആയിരുന്നു.

ഇത്തയെ കുത്തിമലര്‍ത്തി വീണ്ടും പാഞ്ഞ പോത്തിനെ അവസാനം കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി വെടി വെച്ചു കൊന്നു എന്നാണേ പിന്നീട് അറിഞ്ഞത്.പക്ഷേ അന്നു വെടി വെക്കേണ്ടിയിരുന്നത് ആ പോത്തിനെ അല്ലായിരുന്നു.പാടത്തു ഉഴുവാന്‍ വേണ്ടി നിര്‍ത്തിയിരുന്ന പോത്ത് നല്ല പോലെ ഉഴുവാന്‍ വേണ്ടി അല്പം കള്ള് കുടിപ്പിച്ച സാക്ഷാല്‍ ഉഴവുകാരന്‍ പോത്തിനെ ആയിരുന്നു.കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?

എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..നല്ലോര് പെങ്കൊച്ചായ എന്നെ വിളിക്കുന്ന പേരേ...കലികാലം അല്ലാതെന്താ ??

65 comments:

ജിജ സുബ്രഹ്മണ്യൻ said...

പക്ഷേ അന്നു വെടി വെക്കേണ്ടിയിരുന്നത് ആ പോത്തിനെ അല്ലായിരുന്നു.പാടത്തു ഉഴുവാന്‍ വേണ്ടി നിര്‍ത്തിയിരുന്ന പോത്ത് നല്ല പോലെ ഉഴുവാന്‍ വേണ്ടി അല്പം കള്ള് കുടിപ്പിച്ച സാക്ഷാല്‍ ഉഴവുകാരന്‍ പോത്തിനെ ആയിരുന്നു

Sands | കരിങ്കല്ല് said...

അതെയതെ.. കലികാലം തന്നെ! :)

ആ പോത്തിനെക്കുറിച്ചുള്ള വര്‍ണ്ണനയുണ്ടല്ലോ ... വിശാലമനസ്കന്‍ തോറ്റു പോവും ...

ഹൃതിക്‌റോഷന്‍ പോത്തോ?? എന്റമ്മേ!!
----
ചേച്ചീ... പറഞ്ഞ പോലെ .. ഞാന്‍ ഇനി ഇപ്പൊ തേങ്ങ ഉടച്ചേക്കാം .. :)

ഉടച്ചു. :)

ജിജ സുബ്രഹ്മണ്യൻ said...

യ്യോ !! കല്ലേ ഇതെങ്ങനെ സാധിച്ചു.ഇപ്പോള്‍ ഞാന്‍ പോസ്റ്റ് ചെയ്തതേ ഉള്ളല്ലോ.അപ്പോളെക്കും എങ്ങനെ അറിഞ്ഞു.പ്ലീസ് ഒന്നു പറഞ്ഞു താ...

ചന്ദ്രകാന്തം said...

പാഞ്ഞുവരുന്ന പോത്തിനെക്കണ്ടിട്ട്‌ ഓടാന്‍പോലും തോന്നാതെ നിന്ന ഒരാളെപ്പറ്റി കേള്‍‍ക്കുന്നത്‌ ഇതാദ്യായിട്ടാണ്‌. ആ ധൈര്യം സമ്മതിയ്ക്കണം..!!!!!!
(അതോ.... വിറ കാരണം..ഓടാന്‍ നോക്കീട്ടും പറ്റാതെയാണോ... )

കുഞ്ഞന്‍ said...

കാന്താരീസ്..

എന്റമ്മേ !!! ഇതൊരു പോത്താണല്ലോ.. അപ്പോള്‍ കാന്താരീസിന് മൃഗ ഭാഷയും അറിയാമല്ലെ..അല്ലെങ്കില്‍ ആ പോത്ത് പറഞ്ഞത് കാന്താരീസ് എങ്ങിനെ കേട്ടു..? ( അതുകൊണ്ടാണ് കുഞ്ഞന്റെ ഭാഷ മനസ്സിലാകുന്നതെന്ന് പറയല്ലെ..)

ബാക്കി പിന്നെ..

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
ജിജ സുബ്രഹ്മണ്യൻ said...

ചന്ദ്ര കാന്തം : ഓടാന്‍ നോക്കുന്നതിനു മുന്നേ പറന്നു ഞാന്‍..ആ പ്രായത്തില്‍ പേടി ഒന്നും തോന്നിയില്ലാരുന്നു.പോത്ത് വെട്ടും എന്നൊരു ധാരണയും മനസ്സില്‍ വന്നില്ല.
ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ വല്ലാത്ത വിറയല്‍.

യാരിദ്‌|~|Yarid said...

കാന്താരിക്കുട്ടിയെ കുത്തിയിട്ട സമയത്തു തന്നെ പോത്തിന്റെ സമനില തെറ്റിക്കാണും. അതായിരിക്കും രണ്ടാമതു വന്നിട്ടു ഒന്നും മിണ്ടാതെ തിരിഞ്ഞോടീക്കളഞ്ഞതു..;)

നിലാവ്‌ said...

പാവം പോത്ത്‌.. അത്‌ ജീവിച്ചിരുന്നെങ്കിൽ രണ്ടു പഴമാങ്ങ കൊടുക്കാമായിരുന്നു..ഹും...

പ്രയാസി said...

വര്‍ഗ്ഗസ്നേഹം..!

അല്ലാതെന്തു പറയാനാ..;)

കല്ലെടുത്തു കീച്ചരുതെ കാന്താരീ...
അയ്യൊ..കൊമ്പു പിടിച്ചൊടിക്കരുതെ..കാന്താരീ..(വി.ഡി.രാജപ്പണ്ണന്റെ സ്റ്റൈലില്‍..)

ഹരീഷ് തൊടുപുഴ said...

തെങ്ങിന്‍ കുഴിയില്‍ നിന്നും എന്നെ വാരിയെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയപ്പോളും, അര്‍ദ്ധ ബോധാവസ്ഥയിലും ഞാന്‍ അമ്മയോട് പറഞ്ഞത് "ആ മാമ്പഴം അനിയനു കൊടുക്കല്ലേ" എന്നായിരുന്നുവത്രേ!!


ഇപ്പോഴും അനിയനോട് ഇങ്ങനെ തന്നെയാണോ പെരുമാറുന്നത്???
എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..നല്ലോര് പെങ്കൊച്ചായ എന്നെ വിളിക്കുന്ന പേരേ...കലികാലം അല്ലാതെന്താ ??


ഭഗവാനെ!!!! ഞങ്ങള്‍ ഇനി അങ്ങനേം വിളിക്കണോ???

കുഞ്ഞന്‍ said...

കാന്താരീസ്..

പടത്തില്‍ എരുമയെയാണല്ലൊ കാണിച്ചിരിക്കുന്നത്..!!!

അനില്‍@ബ്ലോഗ് // anil said...

കുഞ്ഞന്‍ ഭായ്,
കൊടുകൈ.

ഹൃത്വിക്ക് റോഷനെ, അതും ഒരു ഒണക്കപ്പൊ(ത്തി).അതു പാവം ! വല്ല മാങ്ങാണ്ടിയും പറക്കാന്‍ വന്നതാവും.

OAB/ഒഎബി said...

“എടാ ചെക്കാ അതു ഞാന്‍ കണ്ട് വച്ച മാമ്പഴമാ....ഉം...മുട്ട് കടിച്ചൊ..”
കുട്ടിക്കാലം ഒരിക്കല്‍ കൂടി തിരിച്ച്
വരില്ലല്ലൊ ദൈവമേ
അതൊന്നും കൂടെ അനുഭവിക്കാന്‍.. :(

കുത്താന്‍ വന്ന പോത്തിനോട് വേദമോതിയാല്‍
മതിയായിരുന്നു. കേട്ടിട്ടില്ലെ പഴമക്കാറ്
പറയുന്നത്....

ജിജ സുബ്രഹ്മണ്യൻ said...

കല്ലേ : തേങ്ങ ഉടച്ചത് അതി ഗംഭീരമായി.കേട്ടോ

യാരിദ് : അതെയതെ..ഒരു പോത്ത് കുറെ കള്ളൂം കുടിപ്പിച്ച് വിട്ടേക്കുവല്ലാരുന്നോ ആ പോത്തിനെ..സമനില ഉണ്ടായിക്കാണില്ല.

കിടങ്ങൂരാന്‍ : പഴമാങ്ങ മതിയോ..പഴം വാറ്റിയത് കൊടുക്കാമായിരുന്നു.


പ്രയാസി : പാരടി ഇഷ്ടപ്പെട്ടു..ഇത്രേം കഴിവ് ഉണ്ടായിട്ടാണൊ..രാജപ്പന്‍ ചേട്ടന്‍ തൊറ്റു പോകുമല്ലോ..നല്ല പാരഡി


ഹരീഷേ : അന്നെന്റെ ഒന്നാം നമ്പര്‍ ശത്രു അവന്‍ തന്നെ ആയിരുന്നു..കാരണം വേറൊന്നും അല്ല.അവന്‍ വീട്ടിലെ ഇളയ കുട്ടി..പോരാത്തതിനു ഞങ്ങള്‍ 2 പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ ഏക ആണ് തരിയും.പക്ഷേ ഇപ്പോള്‍ അവനാണു ഞങ്ങളുടെ എല്ലാം


കുഞ്ഞന്‍ ചേട്ടാ : എന്റമ്മോ ഇനി പോത്ത് വെട്ടിയതിനു കാന്താരീസ് വൈദ്യം വല്ലതും വേണം എന്നു കുഞ്ഞന്‍ ചേട്ടന്‍ പറയുമോ എന്നു പേടിച്ചാ ഇരുന്നത്..സമാധാനമായി.
എരുമയെ മാറ്റി പോത്താക്കിയിട്ടുണ്ട്.എരുമേനെ ആകെ മൊത്തം റ്റോട്ടല്‍ നോക്കാന്‍ മറന്നു പോയതാ.


അനില്‍ : ഹ ഹ ഹ എന്നാല്‍ പോത്തിനെ നമുക്ക് ഇന്ദ്രന്‍സിനോട് ഉപമിച്ചാലോ..എന്നാലും എന്നെ വെട്ടാന്‍ വന്ന പോത്തല്ലേ.. അതു ഹൃത്വിക് രോഷനെ പോലെ ആയിരുന്നു എന്നു പറയുമ്പോള്‍ ഒരു മനസ്സമാധാനം ഇല്ലേ..യേത് ??


ഒ എ ബി : വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ടും കാര്യമില്ല എന്നോര്‍ത്ത് ഞാന്‍ അതു വേണ്ടാന്നു വെച്ചതാരുന്നു

എന്നാലും ആ പോത്തിനെ കള്ളു കുടിപ്പിച്ച പോത്തിനെ അന്നു കിട്ടിയിരുന്നെങ്കില്‍ !!!!!!!!!!!

തണല്‍ said...

ശ്ശെ!ഈ പോത്ത് വെറുതെ ആശിപ്പിച്ചു കളഞ്ഞു.ഞാന്‍ കരുതി ഒരു അരക്കുത്തെങ്കിലും കിട്ടുമെന്ന്..(തമാശിച്ചതാണേ..)
എന്തായാലും ഇതു മൂത്തു വിളഞ്ഞ കാന്താരി തന്നെ!

Sarija NS said...

കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?

ഇതെനിക്കിഷ്ടപ്പെട്ടു കാന്താരിച്ചേച്ചി. എന്താണാവോ ചേട്ടന്മാരാരും ഇതില്‍ കയറിപ്പിടിക്കാത്തത്.

ഗോപക്‌ യു ആര്‍ said...

എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..

അപ്പോള്‍ ഞങ്ങള്‍ ഇനി
എന്തു വിളിക്കണം???

Sands | കരിങ്കല്ല് said...

ചേച്ചീ .. ചേച്ചീടെ ബ്ളോഗിന്റെ ആര്‍ എസ്സ് എസ്സ് (രാഷ്ട്രീയം അല്ല) ഫീഡ് എന്റെ കയ്യിലുണ്ട്.

അപ്പൊ അവിടെ പബ്ലിഷ് ചെയ്താല്‍ ഞാന്‍ ഇവിടെ അറിയും :)

I don't know whether you are familiar with the RSS-Feed thing. It is just a simple technology. If you don't know, read the following too.

ബാലരമ പുതിയ ലക്കം വരുമ്പോള്‍ എടുത്തു വെക്കണമെന്നോ, തരണമെന്നോ ഒക്കെ നമ്മള്‍ കടയില്‍ പറഞ്ഞു വെക്കില്ലേ .. അതു പോലെ....

പുതിയതു വരുമ്പോള്‍ നമ്മളേ അറിയിക്കും ...

(ഏതാണ്ടതു്‌ പോലെ ഉള്ള ഒരു സംഭവം -- അത്ര തന്നെ)

ഇതിന്റെ ഗുണം എന്താന്നു വെച്ചാല്‍ ... ചിന്ത-പോലെയുള്ള സ്ഥലങ്ങളിലോ, ചേച്ചിയുടെ ബ്ലോഗ്ഗില്‍ തന്നെയോ പോകാതെ തന്നെ പുതിയ പോസ്റ്റ് വന്ന വിവരം അറിയാം

എന്റെ ബ്ളോഗ്ഗില്‍ ഇടതു വശത്തു കാണുന്ന ലിസ്റ്റിലെ എല്ലാത്തിനും (actually for ALL the blogs I read) ഞാന്‍ ഈ പരിപാടി ചെയ്തിട്ടുണ്ട്. 

Makes life easy! :)

smitha adharsh said...

അയ്യോടാ..അപ്പൊ,പോത്തിന്‍റെ കുത്ത് കൊള്ളെണ്ടതായിരുന്നു അല്ലെ?ദൈവം രക്ഷിച്ചു...!!പോലീസ് വെടിവച്ച് കൊന്ന ആ പൊതു,ഒരു ഒന്നൊന്നര പോത്ത്‌ ആയിരുന്നിരിക്കും അല്ലെ കാ‍ന്താരി ചേച്ചീ...
നല്ല പോസ്റ്റ്..

smitha adharsh said...

ഉമ്മ കിട്ടി കേട്ടോ.താന്ക്യു..തിരിച്ചും ഒരു ഉമ്മ.
പിന്നേ..ഈ അക്ഷര പിശാചിനെ ഞാന്‍ തീരെ വക വയ്ക്കാറെ ഇല്ലായിരുന്നു.ആ യാരിദ്‌ വേറെ ഏതാണ്ട് ഒരു പോസ്റ്റില്‍ വച്ചു കണ്ടപ്പോ,എന്‍റെ അക്ഷര പിശാചിനെ കളിയാക്കി..കശ്മലന്‍! വേറെ ആരോടും ഇതു പറയല്ലേ..പ്ലീസ്.

അയല്‍ക്കാരന്‍ said...

ഇവളെ ഒക്കെ കുത്തുന്ന നേരത്ത് പത്തു വാഴയ്ക്കിട്ടുകുത്തിയാല്‍ കൊമ്പെങ്കിലും നിവരും എന്നു കരുതിയിട്ടുണ്ടാവണം പോത്ത്

krish | കൃഷ് said...

“എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..നല്ലോര് പെങ്കൊച്ചായ എന്നെ വിളിക്കുന്ന പേരേ...കലികാലം അല്ലാതെന്താ ??“

പോത്തേന്ന് വിളിക്കുമ്പോഴല്ലേ പ്രശ്നം. ‘എരുമക്കുട്ടീ’ന്ന് വിളിച്ചാല്‍ കൊഴപ്പോന്നുല്ലാല്ലോ.
:)

കാലിത്തീറ്റയൊന്നും കിട്ടാതെ ബീഹാറില്‍ നിന്നും കയറ് പൊട്ടിച്ചുവന്ന പോത്തായിരിക്കും അത്.

ചാണക്യന്‍ said...

" താമസം എന്തേ വരുവാന്‍ "എന്ന പാട്ടും പാടി "
എത്രാം വയസിലാ ഈ പാട്ട് പാടി മാഞ്ചോട്ടിലിരുന്നത്?

സ്മിജ said...

ചേച്ചീ..., ഞാന്‍ തുടക്കക്കാരിയാണേയ്...
ചേചിക്കെത്രെയാ ആരാധകര്? അസൂയ തോ‍ന്നണൂ..
പോത്തായാലും പഴുതാരയായാലും....
“എന്റമ്മേ !!! ഇതൊരു പോത്താണല്ലോ.. ആകേ കൂടി ഋതിക് റോഷന്റെ സൌന്ദര്യം ഉള്ള മുഖം.എന്താ ബോഡി ! നല്ല നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ! നല്ല എണ്ണക്കറുപ്പുള്ള ദേഹം.“
ഇഷ്ടായി.. (ഞാന്‍ ഉറക്കത്തില്‍ ഋതിക് റോഷനെ സ്വപ്നം കാണാറുണ്ട്.)
ചേച്ചീടെ ഭാഗ്യം..................

Mr. K# said...

പൊതു വില്ലനല്ലേ. ഒരു കീരിക്കാടന്‍ ജോസാക്കിയാല്‍ മതിയായിരുന്നു. എന്തിനാ വെറുതെ ഋതിക് റോഷന്‍.

ജിജ സുബ്രഹ്മണ്യൻ said...

തണലേട്ടാ : അന്നു ഞാന്‍ തട്ടി പോകേണ്ടതായിരുന്നു.ആ തെങ്ങിന്‍ കുഴി ഇല്ലായിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാന്‍ കാണില്ലായിരുന്നു.ഭിത്തിയില്‍ മാലയിട്ട് ഇരിക്കാനുള്ള ഭാഗ്യം ! അതുണ്ടായില്ല.

സരിജ :ആ സംശയം എനിക്കും തോന്നി കേട്ടോ.. ചേട്ടന്മാര്‍ പ്രതിഷേധവുമായി വരുന്നില്ലല്ലോ..എന്തു പറ്റീ ആവോ ?


ഗോപക് : വിഷമിക്കണ്ടാ..നിങ്ങള്‍ കാന്താരീ എന്നു മാത്രം വിളിച്ചാല്‍ മതി.മറ്റേ പേരു വിളിക്കാനുള്ള അവകാശം തല്‍ക്കാലം കണ്ണനു മാത്രേ കൊടുത്തിട്ടുള്ളൂ. ഹി ഹി ഹി.പിന്നെ കൊച്ചു പിള്ളാര്‍ കാന്താരി ചേച്ചീ ന്നു വിളിക്കുന്നതാ എനിക്കിഷ്ടം.

കല്ലേ : ഒത്തിരി ഒത്തിരി നന്ദി ട്ടോ..

സ്മിത : സ്മിത എല്ലാ ബ്ലോഗിലും പോയി അക്ഷരതെറ്റു വരുത്തുന്ന കാര്യം ഞാന്‍ ആരോടും പറയില്ല കേട്ടോ.

അയല്‍ക്കാരന്‍ : ഇവിടെ ആദ്യമല്ലേ..എനിക്കിഷ്ട്ടപ്പെട്ടു കമന്റ് ..ഇനിയും വരണേ

കൃഷ് ചേട്ടാ : ബീഹാറില്‍ നിന്നും കയറു പൊട്ടിച്ചു വന്നാലും കാലിത്തീറ്റ കിട്ടില്ലല്ലോ.കേരളത്തിലും കാലിതീറ്റക്കു ക്ഷാമം അല്ലേ..ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷം

ചാണക്യന്‍ : ഞാന്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയ കാലത്തു തന്നെ ഈ പാട്ട് പാടാറുണ്ടായിരുന്നു എന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.പിന്നെ താമസമെന്തേ മാങ്ങേ വരുവാന്‍ എന്നാ ഞാന്‍ അന്നുദ്ദേശിച്ചതു.ബ്ലോഗ്ഗനാര്‍ കാവിലമ്മയാണേ വേറെ ഒരു ദുരുദ്ദേശവും എനിക്കില്ലായിരുന്നു !!!

സ്മിജ : ഈ പ്രായത്തില്‍ സ്വപ്നം കാണുന്നതൊക്കെ നല്ലതാ.പക്ഷേ ഹൃത്വിക് രോഷനെ സ്വപ്നം കണ്ടിരുന്നെങ്കില്‍ എന്നു വിചാരിച്ചു കിടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ വല്ല യക്ഷിയെയൊ മറുതയെയോ ആണു സ്വപ്നം കാണാറ്.വന്നതിനു നന്ദി കേട്ടോ.ഇനിയും വരണേ

കുതിരവട്ടന്‍ : കീരിക്കാടന്‍ ജോസിന്റെ ഭീകര രൂപം കാണുമ്പോള്‍ തന്നെ പേടിയാവില്ലേ.


ഇവിടെ വന്ന എല്ലാര്‍ക്കും നന്ദി

ശ്രീ said...

ഒച്ച വച്ച് പേടിപ്പിച്ച് ആ പോത്തിനെ വെകിളി പിടിപ്പിച്ച് ഓടിപ്പിച്ച് അതിനെ കൊന്നു കളഞ്ഞപ്പോള്‍ സമാധാനമായി, അല്ലേ?
;)

എന്നാലും പോത്തിനു കള്ളു കൊടുത്ത് ഉഴുവാന്‍ നിര്‍ത്തിയ ആളെ എന്തു ചെയ്താല്‍ മതിയാകും?

കുഞ്ഞന്‍ said...

കാന്താരീസ്..

കുറച്ച് ഓഫുകള്‍..

ആദ്യം തന്നെ തലക്കെട്ട്..
ഒരു പോത്തിന്റെ കഥ എന്നു പറഞ്ഞിട്ട് കാന്താരീസിന്റെ കഥയാണല്ലൊ പറയുന്നത്..?

ഹൃതിക്‍ റോഷന്‍..
കഥ പറയുന്ന കാലം കുട്ടിക്കാലത്തേത്..അപ്പോള്‍ ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുമപ്പുറം നടന്ന സംഭവം അല്ലെ? അക്കാലത്ത് സോമനും സുകുമാരനും ജയനും അല്ലെ താരങ്ങള്‍..അങ്ങിനെ വരുമ്പോള്‍ അക്കാലത്ത് വരമ്പില്‍ക്കൂടിയൊ ഞരമ്പില്‍ക്കൂടിയൊ ഓടാത്ത ഹൃതികിനെ പിടിച്ച് കഥയിലേക്കു കൊണ്ടു വന്നത് ശരിയാണൊ..?

തെങ്ങിന്‍ തൈകള്‍..
പത്തു തെങ്ങിന്‍ തൈ വച്ചാല്‍ പ്രയോജനം എന്നു പറയുന്ന പിതാശ്രീക്ക് ഇപ്പോള്‍ വയസ്സു കാലത്ത് അഭയം അവര്‍ തന്നെയൊ..? അതായിത് അദ്ദേഹത്തിന്റെ ദീര്‍ഘ ദര്‍ശനം ശരിയായി വന്നുവല്ലെ.? (ഇത് എന്റെ പിതാശ്രീയാണ് പറഞ്ഞെതെങ്കില്‍ അക്ഷരംപ്രതി ശരിയായി വന്നേനെ)

കാന്താരീസ്..നല്ല പോസ്റ്റ് കുട്ടികാലത്തേക്കു കൊണ്ടുപോകുന്ന പോസ്റ്റ്..മാങ്ങ ഊമ്പിക്കുടിക്കുന്നതും സഹോദരങ്ങളുമായി തല്ലുകൂടുന്നതും എല്ലാം സുഖമുള്ള ഓര്‍മ്മകള്‍. പിന്നെ ചെറിയൊരു ഗ്രാമാറ്റിക്കല്‍ മിസ്റ്റേക്കാണെന്നു തോന്നുന്നു ഉറപ്പില്ല..അര്‍ദ്ധ ബോധാവസ്ഥ എന്നതിനേക്കാള്‍ അര്‍ദ്ധ അബോധാവസ്ഥ എന്നതല്ലെ ഉചിതം..? പിന്നെ ഓഫുകള്‍ ചുമ്മാ..വിഷമം തോന്നല്ലെ.. എന്നാല്‍ ഓഫിന്റെ ഓഫ് അത് കാര്യം..!

ഇനി ഓഫീന്റെ ഓഫ്..

“കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?

ഇതെനിക്കിഷ്ടപ്പെട്ടു കാന്താരിച്ചേച്ചി. എന്താണാവോ ചേട്ടന്മാരാരും ഇതില്‍ കയറിപ്പിടിക്കാത്തത്“

ഈ അഭിപ്രായം പറഞ്ഞ സരിജയോട്.. അപ്പോള്‍ മനുഷ്യന്‍ എന്നു പറയുന്നത് ആണ്‍ പ്രജകളെ മാത്രമാണല്ലെ..ശ്ശൊ അതെനിക്കൊരു പുതിയറിവ്..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രേം കാലമായുള്ള ആ വിഷമം അങ്ങു മാറ്റിയേക്കാം പ്രിയ എരുമേച്ചീ .....
അപ്പോള്‍ ചാത്തനേക്കാള്‍ മുന്‍പേ പറന്ന ആള്‍ക്കാര്‍ ഇവിടൊക്കെയുണ്ടല്ലേ....:)...

ഒരു നോവലിന്റെ പേര് ഓര്‍മ്മ വരുന്നതു ഒന്ന് തിരുത്തിയേക്കാം “മുന്‍പേ പറപ്പിക്കുന്ന പോത്തുകള്‍”

ഞാന്‍ ഇരിങ്ങല്‍ said...

കാന്താരിച്ചേച്ചീ കാന്താരിച്ചേച്ചീ...,(ജാസി ഗിഫ്റ്റിന്‍ റെ താളത്തില്‍)

വളരെ സുഖമുള്ള വായന നല്‍കിയതിന് നന്ദി.
ഞാന്‍ പഴയ ക്ലാസ്സിലേക്ക് ഒന്ന് പോയി. വേലപ്പന്‍ കൃഷിചെയ്യുന്നതും പുതിയ വിത്തുകള്‍ പരീക്ഷിക്കുന്നതുമൊക്കെ (പണ്ട് പഠിച്ച ഒരു ഓര്‍മ്മ.

പോത്ത് ആളൊരു ജഗജില്ലി തന്നെ. എന്നിട്ടും മറ്റൊരു പോത്തിനെ കണ്ടപ്പോള്‍ ലോഹ്യം പോലും പറയാതെ മാറിക്കളഞ്ഞല്ലോ...
“മുട്ടു കടിച്ചോ” പ്രയോഗം അങ്ങിനെ തന്നെ ഉപയോഗിച്ചതിനും നന്ദി.

ഓര്‍മ്മകളിലേക്ക് കൊണ്ടുപോയതിനും പഴയ ചിലകഥകളിലേക്ക് ശ്രദ്ധ തിരിച്ചു നല്‍കിയതിനും നന്ദി.

ഓഫ്:
1. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഹൃത്വിക് റോഷന്‍ ഉപമ കഥയില്‍ വരേണ്ടിയിരുന്നില്ല. അന്ന് ജയനോ.. ഉമ്മറോ ബാലന്‍ കെ നായരൊ ഒക്കെ ആയിരുന്നു വേണ്ടിയിരുന്നത്.

2. “കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?
മനുഷ്യന്‍ എന്നാല്‍ ആണായാലും പെണ്ണായാലും കള്ളു കുടിച്ച് ലക്കുകെട്ടാല്‍ 4 കാലിലൊ ചിലപ്പോ ഓടയിലോ കിടക്കും.

3. കുഞ്ഞന്‍: “അര്‍ദ്ധ ബോധാവസ്ഥ എന്നതിനേക്കാള്‍ അര്‍ദ്ധ അബോധാവസ്ഥ എന്നതല്ലെ ഉചിതം..?“

അല്ല അര്‍ദ്ധ ബോധാവസ്ഥ തന്നെയാണ് ശരി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Rare Rose said...

ന്റമ്മോ..കാന്താരിചേച്ചീ..,..പോത്തു പുരാണം രസാരുന്നുവെങ്കിലും ആ പോത്തിന്റെ രംഗപ്രവേശം തൊട്ടു ശ്വാസമടക്കിപ്പിടിച്ചാ വായിച്ചതു....എന്നാലും പറന്നു ചെന്നു കൃത്യം കുഴിയില്‍ ചെന്നു ലാന്റു ചെയ്തതു കൊണ്ടു രക്ഷപ്പെട്ടു ല്ലേ..ആ സമയത്തും മാമ്പഴം അനിയനു കൊടുക്കല്ലേ എന്നൊരു ഡയലോഗ് കേട്ടിട്ടു ചിരീം വന്നു...;)

Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റ്..

ഈ കുഞ്ഞന്റെ ഒരു കാര്യം....കാന്താരി പറഞ്ഞത്‌ പോത്തിനെപെറ്റിയാണെങ്കിലും വര്‍ഗ്ഗ സ്നേഹം കാണിച്ച ആ സാധനം യഥാര്‍ത്ഥ്ത്തില്‍ എരുമ ആയിരുന്നിരിക്കാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഈ പോത്ത് കലക്കി!!! :)

ജിജ സുബ്രഹ്മണ്യൻ said...

ശ്രീ : ആ പോത്തിനെ ജീവനോടെ പിടിച്ചു കെട്ടാന്‍ അന്നു ആവുന്നതു നോക്കിയതാണ്.പക്ഷേ സാധിച്ചില്ല.


കുഞ്ഞന്‍ ചേട്ടാ: പോസ്റ്റിനു പേര് ഞാന്‍ ആദ്യം കൊടുത്തിരുന്നത് “ എടീ പോത്തേ “ എന്നായിരുന്നു.പിന്നെ തോന്നി ആ പെരു കൊടുത്താല്‍ ഈ പോസ്റ്റ് വായിക്കുന്നവര്‍ ഒക്കെ എന്നെ ആ പേരില്‍ വിളിച്ചാലോ എന്നു.അതു കൊണ്ടാ പേരു മാറ്റി പോത്തിന്റെ കഥ എന്നാക്കിയത്,അതിലെ നായിക ഞാന്‍ ആണെങ്കിലും വില്ലന്‍ പോത്താണല്ലോ..അതു കൊണ്ട് ആ പെരും യോജിക്കും
പിന്നെ സംഭവം നടന്നത് 20 കൊല്ലം മുന്‍പാണെങ്കിലും അതിന്റെ മധുരസ്മരണകള്‍ ഇപ്പോഴാണ് അയവിറക്കാന്‍ പറ്റിയത്..ശരിക്കും ജയനെ ആയിരുന്നു താരതമ്യം ചെയ്യേണ്ടിയിരുന്നത് അല്ലേ..ക്ഷമിച്ചു കള..ഇനി എഴുതുമ്പോള്‍ ശ്രദ്ധിച്ചോളാം.
പിന്നെ പിതാശ്രീക്കടുത്ത് ഞങ്ങള്‍ മക്കള്‍ 2 പേരുണ്ട്.മൂത്ത ആള്‍ മാത്രം ദൂരെ ആണ്.

കുട്ടിച്ചാത്തന്‍ : എന്തായാലും പ്രിയ എരുമേച്ചീ എന്നാണല്ലോ വിളിച്ചത്.നന്നായി ഇഷ്ടപ്പെട്ടു.ഇങ്ങനെ വിളിക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ അല്ലേ ?


ഞാന്‍ ഇരിങ്ങല്‍ : ആണായാലും പെണ്ണായാലും കള്ളു കുടിച്ചാല്‍ 4 കാലില്‍ കിടക്കും.നമ്മുടെ കേരളത്തിലെ എല്ലാ സ്ഥലത്തെയും കാര്യം എനിക്കറിയില്ല.പക്ഷേ എന്റെ കൊച്ചു ഗ്രാമത്തില്‍ ആണുങ്ങളേ കള്ളു കുടിച്ചു വാളു വെക്കുന്നതു കണ്ടിട്ടുള്ളൂ..പെണ്ണുങ്ങള്‍ ആ പണിക്കു പോയി കണ്ടിട്ടില്ല..അതു കൊണ്ട് എഴുതിയതാ ട്ടോ.. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

കുഞ്ഞന്‍ ചേട്ടന്റെയും ഇരിങ്ങലിന്റെയും അഭിപ്രായം കണക്കിലെടുത്ത് ഹൃത്വിക് രോഷനെ ഞാന്‍ വളരെ വിഷമത്തോടെ ഒഴിവാക്കുന്നു.. പകരം പോത്തിനെ ജയനോട് സാമ്യപ്പെടുത്തുന്നു..


രോസ് ; ചിരിച്ചോ ചിരിച്ചോ ..ഹ ഹ ഹ ..


അരീക്കോടന്‍ മാഷേ : വര്‍ഗ്ഗ സ്നേഹം കാണിച്ചെങ്കിലും അതു ഒരു പോത്ത് തന്നെ ആയിരുന്നു.കാരണം എരുമയെ കൊണ്ട് പാടത്ത് ഉഴുവിക്കുന്ന പതിവ് ഈ നാട്ടില്‍ ഇല്ല.പോത്തിനെയും കാളയെയും ആയിരുന്നു ഉഴുവാന്‍ ആയി ഉപയോഗിച്ചിരുന്നത്.


ഇവിടെ വന്നു പോയ എല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

Anonymous said...
This comment has been removed by the author.
തോന്ന്യാസി said...

പോത്തുകളെക്കുറിച്ച് ചേച്ചി പറയുമ്പോ ഞാനെന്തേലും പറയണ്ടേ?

അന്നും ഇന്നും എന്നും എനിക്കേറ്റവും പേടിയുള്ള ജന്തുവാണ് പോത്ത്, പിന്നെ ഫ്രൈ ആയി പ്ലേറ്റിലിരിക്കുമ്പോ ചെറിയ ഒരിഷ്ടം തോന്നാറുണ്ട്....

പണ്ട് ഞങ്ങടെ നാട്ടില്‍ ഒരു ജയേട്ടനുണ്ടായിരുന്നു, പുള്ളിക്ക് അഞ്ചു പോത്തുകളും, പുള്ളിയായിരുന്നു ഒരുകാലത്ത് എന്റെ ആരാധനാപാത്രം, കാരണം കക്ഷി കാലത്തും വൈകിട്ടും സഞ്ചരിക്കുന്നത് പോത്തിന്റെ പുറത്തായിരുന്നു,കാലന്‍ ജയന്‍ എന്ന ഓമനപ്പേരും പുള്ളിക്ക് സ്വന്തം.

ഒരിക്കല്‍ അയല്‍ വക്കത്തെ പറമ്പില്‍ മേഞ്ഞു കൊണ്ടിരുന്ന ഒരു പോത്ത് അതു വഴി പോകുകയായിരുന്ന എന്നെ, കല്ലെടുത്തെറിഞ്ഞു എന്ന് ആരോപണം ഉന്നയിച്ച് ആ പറമ്പു മുഴുവനും ഓടിച്ചത് ഇന്നും ഉള്‍പ്പുളകത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ....പാവം പോത്ത് കുട്ടിക്കാലത്ത് മരം കയറാന്‍ പഠിക്കാത്തതു കൊണ്ട് മാത്രം ഞാന്‍ ഇന്നും കമന്റിക്കൊണ്ടിരിക്കുന്നു........

ഓടോ: ചേച്ചീടെ അനിയന്‍ എത്ര ഭാഗ്യവാനാ? ഉള്ളത് രണ്ട് ചേച്ചിമാരല്ലേ..............

Unknown said...

kaanthaarikutti aa potthinu enthaa chelu
alla athine yingu kittiyaal oru beef fry atikkaamaayirunnu
njaan kurcchu naattil pokuvaa
ippo joli thirakaanu
athaanu onnum ezhuthaathhe

ജിജ സുബ്രഹ്മണ്യൻ said...

കിച്ചു & ചിന്നു : കലക്കന്‍ നന്ദി അറിയിക്കുന്നു.


മോളേ വിശാലം : നീ എന്നെ എരുമേന്നോ പോത്തേന്നോ കരടീന്നോ അതുമല്ലെങ്കില്‍ പഴുതാരേന്നോ വിളിച്ചോ..പണ്ടു നമ്മള്‍ എന്തൊക്കെ പേരു വിളിച്ചിരുന്നു പരസ്പരം.കണവന്‍ വരാറായി.നീ പേരിട്ട കാര്യം ഞാന്‍ പറഞ്ഞേക്കാം ട്ടോ
പിന്നെ എം എം ആര്‍ ഈ പോസ്റ്റ് കണ്ടില്ലാ ന്നു പറഞ്ഞു.ചിന്തയില്‍ വന്നിട്ടില്ലാത്രെ.


തോന്ന്യാസീ :കല്ലെടുത്തെറിഞ്ഞു എന്ന് ആരോപണം ഉന്നയിച്ച് ആ പറമ്പു മുഴുവനും ഓടിച്ചത് ഇന്നും ഉള്‍പ്പുളകത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ....പാവം പോത്ത് കുട്ടിക്കാലത്ത് മരം കയറാന്‍ പഠിക്കാത്തതു കൊണ്ട് മാത്രം ഞാന്‍ ഇന്നും കമന്റിക്കൊണ്ടിരിക്കുന്നു........
ഹ ഹ ഹ എനിക്കിഷ്റ്റപ്പെട്ടു..അപ്പോള്‍ ഇനി തോന്ന്യാസിയേയും ആ പേരു വിളിക്കാല്ലോ അല്ലേ..പോത്തേ ന്നു

അനൂപ് : തിരക്കായി പോയി അല്ലേ..എന്നാ നാട്ടില്‍ പോകുന്നെ.ലീവ് സാങ്ക്ഷന് ചെയ്തോ..ഈ പ്രാവശ്യം ഞങ്ങള്‍ക്ക് ഒരു കല്യാണം കൂടാന്‍ പറ്റുമോ ?

കനല്‍ said...

പാവം പോത്ത് അതിനെ വെടി വച്ചു കൊല്ലണ്ടാരുന്നു.ലവലുകെട്ടിട്ടായാലും അല്പം കരുണ കാണിക്കാന്‍ അതിനു തോന്നിയല്ലോ.

ആ പോത്തിന്റെ ഓര്‍മ്മയ്ക്കായി എന്റെ രണ്ടു കണ്ണുനീര്‍ തുള്ളികള്‍ ഇവിടെ വയ്ക്കുന്നു

മലമൂട്ടില്‍ മത്തായി said...

പോത്തിന്റെ കഥ കൊള്ളാം. പിന്നെ വീട്ടില്‍ വിളിക്കുന്ന പേരും നല്ലത് തന്നെ. എനിക്ക് പോത്തിന്റെ വെട്ടു കൊണ്ടിടില്ല, ഒരു പശു കുത്തിയിടുണ്ട്, കുട്ടികാലത്ത്. പക്ഷെ അതിന് ശേഷം എന്റെ പേരില്‍ മാറ്റം ഒന്നും ഉണ്ടായില്ല.

ജിജ സുബ്രഹ്മണ്യൻ said...

കനല്‍ : കനലിനു കണ്ണീ‍രോ..ഥീക്കട്ടയില്‍ വെള്ളം കാണുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല.. അതും ഒരു പോത്തിനു വേണ്ടി..ഇവിടെ ആദ്യമാണല്ലോ..സ്വാഗതം കേട്ടോ..

മലമൂട്ടില്‍ മത്തായിച്ചാ : പശൂന്റെ കുത്തു കിട്ടിയെങ്കിലുംആ ഓര്‍മ്മക്കായി നല്ലൊരു പേരു കിട്ടാത്തതിലുള്ള വിഷമം എനിക്ക് മനസ്സിലാവുന്നു.സാരമില്ലാട്ടോ ഞങ്ങള്‍ വിളിക്കണോ ?ഇവിടെ വരാനും വായിക്കാനും സമയം കിട്ടിയതിലുള്ള നന്ദി അറിയിക്കുന്നു.

Unknown said...

kaantharikutty......
ingane oru potu njangalude shoolil vannittundu....
ithu vaayichappol athorthupoyi...
pinne i like it so much.....

kadukkachi maambazham....means..
njangalude...chappikudiyam manga ano?

നവരുചിയന്‍ said...

എന്നാലും ആ പോത്തിന്റെ ഒരു ഭാഗ്യം ....ഇങ്ങനെ ഒരു പോസ്റ്റില്‍ കൂടി അത് അനശ്വരന്‍ ആയില്ലെ ...... എന്നാലും ആ പോത്തിന് കള്ള് കൊടുത്തത് ശെരി ആയില്ല ..ഇവിടെ മനുഷ്യന് കുടിക്കാന്‍ ഇല്ല അപ്പോളാ പോത്തിന് ......

ഓടോ : ഈ വെടി വെച്ചു കൊന്ന പോത്തിന്റെ ഇറച്ചിക്ക് ആണോ വെടി ഇറച്ചി എന്ന് പറയുന്നെ ????

കനല്‍ said...

ഈ പോസ്റ്റിലെ
യമണ്ടന്‍ കമന്റ്
കണ്ടില്ലാന്ന് പറയാന്‍ പറ്റില്ല. മറന്നു കാണും ഞാനിവിടെ ആദ്യമല്ല
:) (സ്മയിലി)

ഓര്‍മ്മകള്‍ എന്നല്ലേ ഈ ബ്ലോഗിന്റെ പേര്. അപ്പോള്‍ പിന്നെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

:) (സ്മയിലി)

ജിജ സുബ്രഹ്മണ്യൻ said...

പിരിക്കുട്ടി : കടുക്കാച്ചി മാമ്പഴം എനു ഞങ്ങള്‍ പറയുന്നത് തീരെ കുഞ്ഞന്‍ ഒരു മാമ്പഴം ആണു.പഴുത്താല്‍ ഈ മാങ്ങക്ക് നല്ല മണം ഉണ്ട്.പിന്നെ മാങ്ങാ അച്ചാറ് ഇടാന്‍ ഇവന്‍ സൂപ്പറാ.മാമ്പഴം കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാല്‍ നല്ല റ്റേസ്റ്റ് ആണ്.കൂടുതലും ചപ്പി തിന്നാന്‍ ആണു രസം.


നവരുചിയന്‍ : പോത്ത് നന്നായി ജോലി ചെയ്യാന്‍ വേണ്ടിയാണു പാവത്തിനു കള്ളു കൊടുത്തത്.മനുഷ്യന് കൊടുത്താല്‍ അവര്‍ നന്നായി ജോലി ചെയ്യുമോ ..ആവോ എനിക്കറിയില്ല..വായനക്കും കമന്റിനും നന്ദി


കനലണ്ണാ സോറി കനലിക്കാ : റിയലി സോറി..വയസ്സായി മുടി ഒക്കെ നരച്ചു പോരാഞ്ഞിട്ട് അമനീഷ്യാ എന്ന അസുഖവും പിടിച്ചു.. അസുഖത്തിന്റെ പേര് അതു തന്നെ ആണോ എന്നു പോലും ഞാന്‍ മറന്നു..ഓര്‍മ്മക്കുറവ് ഉണ്ടാകുന്ന അസുഖം..ഏതാണ്ടൊരു പേരാ ആ ഡോക്റ്റര്‍ പറഞ്ഞെ..
പറഞ്ഞു വന്നതെന്താന്നു വെച്ചാല്‍ ഇതൊക്കെ ഉള്ളതിനാല്‍ ഞാന്‍ കനലിക്കയെ മറന്നു പോയി..ഇനി ഒരിക്കലും മറക്കില്ല കേട്ടോ..ഈ യമണ്ടന്‍ കമന്റും ഇക്കയുടെ പോസ്റ്റിലെ കമന്റും ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
ക്ഷമിച്ചു കളയൂ കേട്ടോ..ഇനിയും വരണേ..

കാവാലം ജയകൃഷ്ണന്‍ said...

ഇതിലിപ്പോ പോത്തിനെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല.

താമസമെന്തേ വരുവാന്‍ എന്ന്‌ എരുമയുടെ ശബ്ദത്തില്‍ ഒരു പാട്ട്‌, തന്‍റെ ബോസുമായി കള്ളു കുടിച്ചോണ്ടിരുന്ന പോത്ത്‌ കേട്ടു. ഒട്ടും ‘താമസിയാതെ’ തന്നെ പോത്ത്‌ തന്‍റെ പ്രിയതമയുടെ അടുത്ത്‌ ഓടിയണയുകയും ചെയ്തു. അപ്പൊഴതാ ... ഇനിയൊരു പറ പറന്നാല്‍ കിട്ടുമേ കൈക്കലെന്നും എന്ന ഹംസം സ്റ്റൈലില്‍ കാന്താരി പറക്കുന്നു. വിളിച്ചു വരുത്തിയിട്ട്‌ കുഴിയില്‍ കേറി ഒളിച്ചിരിക്കുക. ന്യായമാണോ ഇത്‌? ഒന്നുമില്ലെങ്കിലും ആതിഥ്യമര്യാദയെങ്കിലും കാണിക്കണമായിരുന്നു. പാവം പോത്ത്‌. അതിന്‍റെ ജീവന്‍ പോകാന്‍ സമയമായപ്പൊഴായിരിക്കും ഈ പാട്ട് കേട്ടത്‌.

mmrwrites said...

നമ്മളല്പം ബിസിയായിരുന്നേ.. ഞാന്‍ പറഞ്ഞിരുന്നില്ലേ.
ഇന്നു തനി മലയാളത്തില്‍ പോയി കണ്ടു പിടിച്ചു. തനിമലയാളത്തില്‍ ആദ്യമായി കയറി. വിശാലം ക്ഷമീര്..

നല്ല പോസ്റ്റ്, പോത്തും..ട്രെഞ്ചിലിറങ്ങി കുത്തണ്ടാന്നു പാവം കരുതിക്കാണും അതും മെനക്കേടല്ലേ.. എന്നാലും ആ വീരനെ കൊന്നു കളഞ്ഞല്ലോ പഹയന്മാര്.

ജിജ സുബ്രഹ്മണ്യൻ said...

ജയകൃഷ്ണന്‍ മാഷേ ..എനിക്കു ചിരിക്കാന്‍ വയ്യ..നല്ല കമന്റ് ..പാവം പോത്തേട്ടന്‍ !

എം എം ആറേ : നന്ദിനി ഉണ്ട് ട്ടോ.പിന്നെ ഓഫീസില്‍ ചെല്ലുമ്പോള്‍ എന്നെ ഈ പേരൊന്നും വിളിച്ചേക്കല്ലേ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുത്താന്‍ വരണ പൊത്തിനേം നോക്കി വര്‍ണ്ണിച്ചൂ നിക്കാരുന്നല്ലേ, ശരീയ്ക്കും പോത്ത് തന്നെ :)

കനല്‍ said...

കാന്താരിചേച്ചി...

ഇക്കയുടെ പോസ്റ്റിലെ കമന്റും ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
ഞാന്‍ ഒരു തമാശപോലെ പറഞ്ഞത് ചേച്ചി മറക്കണം.
ഇല്ലെങ്കില്‍ ഞാനിവിടേ സത്യാഗ്രഹമിരിക്കും.അഥവാ അത് തെറ്റായെങ്കില്‍ പണ്ട് മാങ്ങായ്ക്ക് മത്സരിക്കുന്ന അനിയന്റെ വിക്യതിപോലെ,മറക്കണം.(സത്യത്തില്‍ എനിക്ക് ആ പ്രായമേ കാണൂ)
ക്ഷമ നശിക്കുമ്പോ അനിയന്റെ ചെവിക്ക് പിടിച്ച് തിരുമ്മാറില്ലാരുന്നോ? അതുപോലെ ആയിക്കോ? ഞാനെന്റെ ചെവിയും ഇവിടെ വയ്ക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

യ്യോ കനലേ ഞാന്‍ ചുമ്മാ തമാശിച്ചതാ.എനിക്ക് പരിഭവം ഒന്നും ഇല്ലാട്ടോ..തന്നെയുമല്ല ഈ തമാശ ഒക്കെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.അനിയനെ പോലെ തന്നെ കരുതിക്കോളാം .അപ്പോള്‍ ചില കുരുത്തകക്കേടുകള്‍ കണ്ടാല്‍ ചെവിക്കു പിടിക്കും ട്ടോ

കാപ്പിലാന്‍ said...

നല്ല കഥ കാന്താരി ,പോത്തിന്റെ വരവ് കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു പോയി :)

PIN said...

കുട്ടിക്കാല സ്മരണകൾ നന്നായിട്ടുണ്ട്‌...

പിന്നെ, ഇപ്പോൾ ആരെങ്കിലും പോത്തെ എന്നു വിളിക്കാറുണ്ടോ? മറ്റൊന്നും കൊണ്ടല്ല... അവരെ ഒന്ന് തിരുത്തുന്നത്‌ നല്ലതാണ്‌. പോത്ത്‌ പുല്ലിംഗ രൂപമാണെന്നും സ്ത്രിലിംഗ പദമല്ലേ അനുയോജ്യമെന്നും...(വെറുതെ തമാശിച്ചതാണ്‌.പരിഭവമരുത്‌.)

മാംഗ്‌ said...

ഹാസ്യത്തിന്റെ ഹോൾസെയിൽ ഡീലറാണല്ലേ?എല്ലാ പോസ്റ്റുകളും വായിച്ചു ഷാഫിയുടെ ഒക്കെ
കോമെഡി സിനിമ കാണുന്നപോലുണ്ടു

Typist | എഴുത്തുകാരി said...

അതു കൊള്ളാല്ലോ, ആദ്യം കണ്ടതു് (മാമ്പഴം‌)ഞാനല്ലേ, അതു കൊണ്ട്` എനിക്കു വേണമെന്ന്‌. അതെവിടത്തെ ന്യായം?

രസികന്‍ said...

പോത്തിനെ കള്ളുകുടിപ്പിക്കുന്ന മരം പോത്തുകളുമുണ്ട് അല്ലെ? ദൈവമെ നമ്മുടെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്!!!!!
പിന്നേ ആ പേരു കൊള്ളാം കെട്ടോ ( കാന്താരിക്കുട്ടി എന്ന പേരിനേക്കാളും എനിക്കിഷ്ടമായത് ആ പേരാണ് )

ഞാൻ ഇവ്ടെ വരാൻ വൈകിയോ എന്നൊരു ശങ്ക ..കുറച്ചു തിരക്കിന്റെ ബിസിയിൽ ആയിരുന്നു.

Anil cheleri kumaran said...

പാവം പോത്ത്!!

ജിജ സുബ്രഹ്മണ്യൻ said...

പ്രിയ : ഹി ഹി ഹി എന്റെ കെട്ട്യോനും ഇതു തന്നെയാ പറയാറ്

പിന്‍ : തമാശ ആസ്വദിച്ചു..സ്നേഹം ഉള്ളവര്‍ തമാശ പരയുന്നത് എനിക്കിഷ്ടമാ


മാംഗ് : കളിയാക്കല്ലേ..ഇവിടെ ആദ്യം അല്ലേ..സ്വാഗതം കേട്ടോ

എഴുത്തുകാരീ : അന്ന് അതായിരുന്നു ഇവിടുത്തെ ന്യായം ഹ ഹ ഹ

രസികന്‍ :തിരക്കൊഴിഞ്ഞപ്പോള്‍ ഇവിടെ വരാന്‍ സമയം കണ്ടെത്തിയല്ലോ.ഒത്തിരി നന്ദി ഉണ്ട്.കേട്ടോ.

എല്ലാവരുടേം ആഗ്രഹം അതാണെങ്കില്‍ പേരു മാറ്റുന്ന കാര്യം ആലോചിക്കാം

കുമാരന്‍ : ഇവിടെ വന്ന എല്ലാരും പാവം പോത്ത് എന്നു പറയുന്നു.പോത്തിന്റെ വെട്ടേറ്റ് ജീവിതം തന്നെ കോഞ്ഞാട്ട ആകുമായിരുന്ന എന്നെ ഒരു പാവം വെക്കാനും ആരുമില്ലേ
ങീ ങ്ങീ.ങ്ങീഇവിടെ വന്നു പോത്തിന്റെ പരാക്രമം ആസ്വദിച്ച എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു..

ഭ്രാന്തനച്ചൂസ് said...

നമസ്കാരം....

ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യം തൊന്നരുത് കേട്ടൊ..?
അതേ......

ഞാന്‍ ഈ ബ്ലോഗ് തുറന്നപ്പോള്‍ ആദ്യം കണ്ട വരികള്‍ “ എന്നെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടേ ???” എന്നതാണ്. അതിന് ശേഷം എന്റെ കണ്ണെത്തിയത് “ ഒരു പോത്തിന്റെ കഥ..” എന്ന തലക്കെട്ടിലെക്കും....... എന്താണിത് എന്ന ആകാംക്ഷയോട് കൂടി വായിച്ചപ്പോളാണ് കാര്യം പിടികിട്ടിയത് ...
നന്നായിട്ടുണ്ട് .......ഭാവുകങ്ങള്‍....

NB:- “കാന്താരിക്കെന്തിനാ വലുപ്പം...അത് ഇത്തിരിയെ ഉള്ളുവെങ്കിലും...വിവരമറിയും” എന്നത് ഇപ്പോള്‍ ശരിക്കും തെളിയിച്ചു...

ഹരിയണ്ണന്‍@Hariyannan said...

പോത്ത് തൊട്ടുനക്കാന്‍ കാന്താരിനോക്കി ഇറങ്ങിയതാവും!
:)

ഭാഗ്യത്തിന് ടച്ചിങ്സാവാതെ അന്ന് രക്ഷപ്പെട്ടതുകൊണ്ട് ഇപ്പോ ടച്ചിങ്സായിട്ട് അതൊക്കെ എഴുതാന്‍ പറ്റി!!

ജിജ സുബ്രഹ്മണ്യൻ said...

അച്ചൂസ് : ഇവിടെ വന്നതിനും കമന്റിയതിനും ഒത്തിരി നന്ദി..ഇനിയും വരണേ

ഹരിയണ്ണാ : ഒത്തിരി നാളായല്ലോ ഈ വഴിക്ക്..തൊട്ടു നക്കാന്‍ പോത്തച്ചാര്‍ നോക്കി ഇറങ്ങിയതാണോ .വന്നതിനു നന്ദി കേട്ടോ

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.ഇനി അടുത്ത പോസ്റ്റില്‍ കാണും വരെയ്ക്കും വണക്കം !!!

കുറ്റ്യാടിക്കാരന്‍|Suhair said...

ഹതുകലക്കി!

ബഷീർ said...

കാന്താരീ

ഈ പോത്ത്‌ പോസ്റ്റ്‌ ഇപ്പഴാ കണ്ടത്‌.. ആദ്യം പേടി തോന്നി.. പിന്നെ കാന്താരിയുടെ അലര്‍ച്ച കേട്ട്‌ പോത്ത്‌ പേടിച്ചോടിയത്‌ കണ്ട്‌ സങ്കടമായി.. പിന്നെ സമാധാനമായി കാന്താരിക്കൊന്നും പറ്റിയില്ലല്ലോ എന്നോര്‍ത്ത്‌

പോത്തിനെ കള്ളുകുടിപ്പിച്ച പോത്തിനെ എന്ത്‌ വിളിക്കും..

ജെ പി വെട്ടിയാട്ടില്‍ said...

പോത്തിന്റെ കഥ വായിച്ചപ്പോള്‍ എനിക്കെന്റെ ബാല്യം ഓര്‍മ വന്നു...
പിന്നെ കാന്താരിക്കുട്ടിയെ കണ്ടിട്ട് കുറെ നാളായ പോലെ...
എല്ലായിടത്തും നിറഞ്ഞു നില്‍ക്കയാണല്ലോ കാന്താരിക്കുട്ടീ നീ....