Wednesday, February 27, 2008

എന്റെ കണ്ണാ...


ദ്വാപര യുഗത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കണ്ണന്‍ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ഇന്നും സ്ത്രീകളുടെ ആരാധനാ പാത്രം ആണ്..16008 ഭാര്യമാര്‍ ഉണ്ടായിരുന്ന ശ്രീ കൃഷ്ണനെ തന്നെ ഇന്നും പെണ്‍കൊടികള്‍ ആരാധിക്കാന്‍ എന്താണ് കാരണം ? ഞാന്‍ പരിചയപ്പെട്ടിട്ടുള്ള എനിക്കറിയാവുന്ന സ്ത്രീകളില്‍ കുറഞ്ഞതു 10 പേരെങ്കിലും ഭര്‍ത്താവിനെ വിളിക്കുന്നത് കണ്ണാ എന്നാണ്..ഇതിന്റെ രഹസ്യം എന്താണ് എന്നു എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല..
ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഈ പെണ്‍കൊടികള്‍ തന്നെ തന്റെ ഭര്‍ത്താവു മറ്റൊരു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നതു പോലും ഇഷ്ടപ്പെടാത്തവര്‍ ആണ്.എന്നെ മാത്രമേ എന്റെ ഭര്‍ത്താവ് നോക്കാവൂ എന്നു വാശി പിടിക്കുന്ന ഇവര്‍ക്കും ആരാദ്ധ്യ പുരുഷന്‍ കള്ളക്കണ്ണന്‍ തന്നെ.. കണ്ണന്റെ കുസൃതി നിറഞ്ഞ മുഖവും ചിരിയും കള്ളത്തരവും എല്ലാം ഏതു പെണ്ണും കൊതിക്കുന്നതാണ്..ഒരേ സമയം 16008 ഭാര്യമാര്‍ ഉണ്ടായിറ്രുന്ന ആളാണ് എന്ന ഓര്‍മ്മ പോലും ഇല്ലാതെയാണ് കണ്ണനെ സ്നേഹിക്കുന്നത്..ഇന്നും ഒരു കാമുകി തന്റെ കാമുകനെ അല്ലെങ്കില്‍ ഭര്‍ത്താവിനെ സ്നേഹത്തോടെ വിളിക്കുന്നതു കേള്‍ക്കാം എന്റെ കണ്ണാ..എന്റെ പൊന്നു കണ്ണാ...എന്ന്..ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഭാര്യമാര്‍ ആരെങ്കിലും ബൂലോകത്തില്‍ ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി തരണേ.........

19 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അത് കാന്താരീ, കണ്ണനെ ശരിക്കും മനസ്സിലാകാഞ്ഞിട്ടാ.
:)

Anonymous said...

അതേ കാന്താരികുട്ടീ, ഈ കണ്ണന്‍ കണ്ണന്‍ ന്നു് പറഞ്ഞാ പലതരമൊണ്ടു്. കോങ്കണ്ണന്‍, ചീങ്കണ്ണന്‍, പൂങ്കണ്ണന്‍, കള്ളക്കണ്ണന്‍, കരിങ്കണ്ണന്‍, ചോരക്കണ്ണന്‍, മത്തക്കണ്ണന്‍, വട്ടക്കണ്ണന്‍, കുഞ്ഞിക്കണ്ണന്‍, വെല്യകണ്ണന്‍, കാക്കക്കണ്ണന്‍, മൂങ്ങക്കണ്ണന്‍, താമരക്കണ്ണന്‍, വെന്തിപ്പൂക്കണ്ണന്‍, കണ്ണില്‍ ചോരയില്ലാക്കണ്ണന്‍....

ഇതിലേതെങ്കിലും ഒരെണ്ണത്തിനെയാവും പെണ്ണോരുത്തി കെട്ടിയെടുത്തോണ്ടു് നടക്കണതു്. അതോണ്ടു് ചുമ്മാ കണ്ണാന്നൊരു വിളിയങ്ങു് വിളിച്ചാ ഉന്നം തെറ്റീന്നൊരു ‍സംശം വേണ്ട. ഇങ്ങനെയൊള്ള ചിന്ന ചിന്ന കാര്യങ്ങളിലു് പെണ്ണുങ്ങളു് മഹാ മിടുക്കികളാ. പിന്നെ, പൊന്നേ തങ്കമേന്നൊക്കെ ചേര്‍ക്കണതു് വല്യ ചെലവൊള്ള കാര്യോമല്ലല്ലോ. സംഗതി തിരുനെറ്റിക്കു് തന്നെ ഏക്ക്വേം ചെയ്യും. എന്റെ ഇരുമ്പുകണ്ണാ, അലൂമിനിയംകണ്ണാ എന്നൊന്നും കേറി വിളിക്കാതിരുന്നാ മതി.

പിന്നെ 16008 ആണോ അതോ 16009 ആണോ? അല്ല ഇപ്പൊ ഇത്രേം എണ്ണത്തിന്റെ എടക്കു് ഒന്നു് കൊറഞ്ഞാ എന്നാ കൂടിയാ എന്നാ, അല്ലേ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പിന്നെ 16008 ആണോ അതോ 16009 ആണോ? അല്ല ഇപ്പൊ ഇത്രേം എണ്ണത്തിന്റെ എടക്കു് ഒന്നു് കൊറഞ്ഞാ എന്നാ കൂടിയാ എന്നാ, അല്ലേ?
അതു ഞാനും ആവര്‍ത്തിക്കുന്നു അതുമല്ല
പ്രിയ ഉണ്ണികൃഷ്ണന്റെ ഒരുപോസ്റ്റില്‍ കണ്ണനെ കുറിച്ച് ഒരു കവിത എഴുതിയിരുന്നു എന്താ അത് എഴുതാനുള്ള പ്രചോദനം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് എന്റെ ഉണ്ണികൃഷ്ണന്‍ ആണേന്നാ.
അപ്പോള്‍ ദ്വാപര യുഗത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കണ്ണന്‍ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ഒരു ഒന്നൊന്നര കണ്ണന്‍ തന്നെയായിരിയ്ക്കും അല്ലെ..?

Anonymous said...

കണ്ണിന് കുളിര്‍മ്മ ഏകുന്നവനല്ലെ ‘കണ്ണന്‍‘.അതുകൊണ്ടാകാം.

മഞ്ജു കല്യാണി said...

നന്ദു പറഞ്ഞ കഥ തന്നെയാണ്‍ ഞാനും കേട്ടിരിയ്ക്കുന്നത്.

പിന്നെ പണ്ടത്തെ മിക്ക രാജാക്കന്മാര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നുവെന്നല്ലേ ചരിത്രം പറയുന്നത്.

Anonymous said...

കന്താരികുട്ടി എനിക്കു തോന്നുന്നതു കണ്ണാണല്ലോ നമുക്കേറ്റവും വിലമതിക്കുന്നത് . അതുകൊണ്ട് ഭര്‍ത്താവാണ് ഈ ലോകത്തോരു ഭാര്യക്കു വിലമതിക്കാനാവാത്ത തെന്നുകാണിക്കാന്‍ വിളിക്കുന്നതാവാം,

ഓ.ടോ. ‍( ജീവിച്ചു പോയ് ക്കോട്ടെന്നേ)

CHANTHU said...

ശരിക്കും കണ്ണാ എന്നല്ല. കള്ളാ എന്നാണത്‌.

കാവലാന്‍ said...

ദേഷ്യം വന്നാല്‍ പുരു വിനെ പെണ്ണിന് പ്രാഞ്ചി പറഞ്ഞ എന്തും വിളിയ്ക്കാം.
സ്നേഹത്തിലാണെങ്കില്‍ കണ്ണാ......എന്നതില്‍ കവിഞ്ഞ് സ്നേഹം മുറ്റിയ വിളി വേറെ കണ്ടെടുക്കുക തന്നെ വേണം.

പിന്നെ പ്രാഞ്ചിക്ക് കണ്ണന്റെ പേരിനോട് മുന്ത്യെ കുശുമ്പാണെങ്കി, ഈശോ...പൊന്നുങ്കുരിശേ...,(സൗകര്യ പൂര്‍വ്വം അലൂമിനിയം,ഇരുമ്പ്,മുതലായവയോ ലോഹ സങ്കരങ്ങളോ ചേര്‍ത്ത്)എന്നോ ന്റെ ന്റെ തങ്കപ്പെട്ട പ്രാഞ്ചീസുണ്യാളോ.....ന്നോവിളിയ്ക്കാന്‍ പറയണം.
(ന്റെ കര്‍ത്താവീശോമിശിഹായേ... ഞാനൊരു വര്‍ഗ്ഗീയനായിരുന്നല്ലേ.)

ബഷീർ said...

കണ്ണുള്ളവന്‍ കണ്ണന്‍ എന്നാണെങ്കില്‍ ഓ.കെ..

ശ്രീ said...

16008 പേര്‍ ഭാര്യമാരല്ല. ഭാര്യയായി ഒരാളേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‍ കേട്ടിരിയ്ക്കുന്നത്.
ഏതോ അസുരന്‍ തടവില്‍ വച്ചിരുന്ന 16000 ല്‍ പ്പരം സ്ത്രീകളെ കൃഷ്ണന്‍ മോചിപ്പിച്ചുവെന്നും എന്നിട്ടും അവരെ തിരിച്ചു വീടുകളിലേയ്ക്ക് സ്വീകരിയ്ക്കാന്‍ അവരുടെ സ്വന്തം വീട്ടുകാര്‍ മടിച്ചതിനാല്‍ കൃഷ്ണന്‍ അവര്‍ക്കെല്ലാം സ്വന്തം രാജ്ഞിയുടെ സ്ഥാനം നല്‍കി ആദരിച്ചു എന്നോ മറ്റോ ആണ്. അപ്പോപ്പിന്നെ രാജ്ഞിയെ അവഗണിയ്ക്കാന്‍ അവരുടെ വീട്ടുകാര്‍ക്കാവില്ലല്ലോ.

Anonymous said...

ഓഫ്: ഒരുഭാര്യഅല്ല ശ്രീ എട്ട് (ദ്വാരകയിലെ രാജ്ഞിമാര്‍) : രുക്മിണി, സത്യഭാമ, ജാംബവതി, മിത്രവിന്ദ, കാളിന്ദി, സത്യ, ലക്ഷ്മണ, ഭദ്ര. ഇവരിലെല്ലാവരിലും നിന്ന് ഭഗവാനു പത്തുപുത്രന്മാരും ഒരു പുത്രിയും വീതം ജനിച്ചു എന്നാണ് പുരാണം.

ബാക്കി പതിനാറായിരത്തി ഒരുനൂറുരാജകുമാരിമാരെ (16008 അല്ല 16108) നരകാസുരന്റെ തടവറയില്‍ നിന്ന് മോചിപ്പിച്ചുവെന്നും അവരെ ഭാര്യമാരായിസ്വീകരിച്ചൂവെന്നും യോഗശക്തിയാല്‍ 16100 ഭവനങ്ങളില്‍ ഓരോരുത്തരും തന്നെ അവളുടെ മാത്രം ഭര്‍ത്താവായി (ഏകപത്നീവൃതക്കാരനായി) ധരിക്കത്തക്ക പ്രകാരം ഭര്‍തൃധര്‍മം നിറവേറ്റി എന്നുമാണ് പുരാണം. ഭാഗവതത്തില്‍ ഒരിടത്ത് ദ്വാരക സന്ദര്‍ശിക്കുന്ന നാരദന്‍ ഭഗവാനെ പലരൂപങ്ങളില്‍ പലകര്‍മങ്ങളില്‍ പലയിടത്ത് വ്യാപരിക്കുന്നവനായി കാണുന്നും ഉണ്ട്, ജ്ഞാനദൃഷ്ടിയില്‍. ഇതിന്റെ ശരിയായ വ്യാഖ്യാനം തീര്‍ച്ചയായും അക്ഷരാര്‍ത്ഥത്തില്‍ ഉള്ളതല്ല.

ഗീതാഗോവിന്ദത്തിലുള്‍പടെയുള്ള പ്രണയലീലകള്‍ക്ക് ലോകസാഹിത്യത്തില്‍ ഉടനീളം സമാനകഥകള്‍ ഉണ്ട്: സ്ത്രീരൂപത്തിലുള്ള മനുഷ്യാത്മാവിന്റെ കാമുകന്‍ ആകുന്ന ദൈവത്തെക്കുറിച്ച്. ബൈബിളിലെ പാട്ടുകളുടെ പാട്ട് ഓര്‍ക്കുക. ഇതൊക്കെ മനുഷ്യാത്മാവിന്റെ മിസ്റ്റിക് അനുഭൂതികളുടെ പ്രതിഫലനം ആണ്.

(കൃഷ്ണകഥയിലെ ഏറ്റവും ശ്രദ്ധേയമായ എലമെന്റ് കാമുകിമാരില്‍ ഏറ്റവും പ്രസിദ്ധയായ രാധ ദ്വാരകയിലെ രാജ്ഞിമാരുടെ ഗണത്തില്‍ ഇല്ല എന്നതാണ്. അവള്‍ നിത്യകാമുകി ആണ്. വിവാഹം പ്രണയത്തെ നശിപ്പിക്കും എന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു മനുഷ്യര്‍!)

ജിജ സുബ്രഹ്മണ്യൻ said...

ഇവിടം സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.
നന്ദുവും ശ്രീയും പറഞ്ഞ പോലെ ദുഷ്ടന്‍ ആയിരുന്ന നരകാസുരന്‍ തടവിലാക്കിയിരുന്ന 16000 സ്ത്രീകള്‍ തങ്ങളെ ഈ കൊടിയ ദുഖത്തില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടി ശ്രീ കൃഷ്ണനെ തപസ്സു ചെയ്തു.ഭഗവാന്‍ നരകാസുരനുമായി ഏറ്റുമുട്ടി നരകാസുരനെ വധിച്ചു.സ്ത്രീകളെ മോചിപ്പിച്ചു.എന്നാല്‍ ആഹ്ലാദത്തോടെ തങ്ങളുടെ വീടുകളിലേക്കു പോയ അവരെ അവരുടെ ഭര്‍ത്താക്കന്മാര്‍ സ്വീകരിച്ചില്ല എന്നും നിസ്സഹായരായി കണ്ണനെ വിളിച്ചു കേണ അവരോട് നിങ്ങള്‍ക്കു ഇനി മുതല്‍ ഞാന്‍ തന്നെ ആയിരിക്കും ഭര്‍ത്താവ് എന്നു കണ്ണന്‍ പറഞ്ഞെന്നുമാണ് ഐതിഹ്യം

ഈ പതിനാറായിരവും പിന്നെ കണ്ണന്റെ ഭാര്യമാരായിരുന്ന 8 പേരും ചേര്‍ന്നു 16008 ഭാര്യമാര്‍ എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്..


പിന്നെ പ്രണയം തോന്നുന്ന നിമിഷങ്ങളില്‍ ആണ് എന്റെ കണ്ണാ എന്നു വിളിക്കുന്നത്..പ്രാഞ്ചിയെ പ്രേയസി ഇരുമ്പു കണ്ണാ..ചെമ്പുകണ്ണാ എന്നു വിളിക്കുന്നെങ്കില്‍ അതു കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടായിരിക്കും
ഭദ്രയുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു..ഭര്‍ത്താവു കണ്ണിനെ പോലെ തന്നെ വില മതിക്കാനാവാത്ത സ്വത്ത് ആണല്ലോ..

അഭിലാഷങ്ങള്‍ said...

ഈ പോസ്റ്റിന് മറുപടി പറയണം എന്നുണ്ട്. ബട്ട്....,

“ഭര്‍ത്താവിനെ കണ്ണാ എന്നു വിളിക്കുന്ന ഭാര്യമാര്‍ ആരെങ്കിലും ബൂലോകത്തില്‍ ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി തരണേ.........“

ഞാന്‍ ആരുടെയും ഭാര്യയല്ലാത്തത് കൊണ്ട് മറുപടിപറയാനും പറ്റണില്ലല്ലോ..!!

ങാ പോട്ട്...

ഗുപ്താ...ഗുപ്താ...വളരെ വിജ്ഞാനപ്രദമായ മികച്ച കമന്റ്.

നന്ദി...നന്ദി...

ഓഫ്: ബ്ലോഗ് ബാനറില്‍ “ഓര്‍മ്മകള്‍” എന്ന ടൈറ്റില്‍ എഴുതിയതിന്റെ ഫോണ്ട് സൈസ് ‘തീരെ ചെറുതായിപ്പോയി’! എനിക്കൊന്നും കാണാന്‍ പറ്റുന്നില്ല. ലെന്‍സ് ഉപയോഗിച്ചാ വായിച്ചത്.. !!

:-)

Anonymous said...

കാന്താരിച്ചേടത്തീ,
കണ്ണനെന്നൊക്കെ വിളിച്ചോ. പക്ഷെ 16008 പേരുടേം “എന്റെ കണ്ണന്‍“ ആയിരുന്നു എന്ന് പ്രത്യേകം ഓര്‍‍ക്കുക!!

- ഉമ്മച്ചന്‍, റിയാദ്....!!

Sethunath UN said...

ഈ 16008 ല്‍ 16000 എണ്ണം ശ്രീകൃഷ്ണന് അറിയാമായിരുന്ന രാഗങ്ങ‌ളായിരുന്നു എന്നൊരു സങ്കല്‍പ്പം ഉണ്ടോ?
കാന്താരിയുടെ കൂട്റ്റുകാരിക‌ള്‍ ഒന്നിച്ചുകൂടിയാല്‍ കുഴയുമ‌ല്ലോ. കണ്ണന്‍സിന്റെ ബഹ‌ള‌മായിരിയ്കൂം. അതുകൊണ്ടാ,

എതിരന്‍ കതിരവന്‍ said...

Guptan:
The Radha character is not that prevalent in puraaNams. Radha element gets displayd much later.Once there was a comcerted discussion on this in Mathrubhoomi weekly. I will try to get the old copies and bring it up.

Anonymous said...

wow, Ethiran mashe, I will be delighted to see that! Thanks in advance.

siva // ശിവ said...

ഈ ചിന്ത ഇപ്പോള്‍ എങ്ങിനെ...

സസ്നേഹം
ശിവ.....

സു | Su said...

ഇങ്ങനെയൊരു ചിന്ത ഇപ്പോഴിറങ്ങിയ ഒരു വാരികയില്‍ വായിച്ചു. ഞാന്‍ കണ്ണന്‍ എന്നൊന്നും വിളിക്കുന്നില്ല. എന്നാലും എന്തേ കണ്ണനു കറുപ്പുനിറം, കണ്ണാ കണ്ണനുണ്ണീ, എന്തേ നീ കണ്ണാ, എന്നൊക്കെയുള്ള സിനിമാപ്പാട്ടുകള്‍ എനിക്കുവല്യ ഇഷ്ടമാണ് കാന്താരിക്കുട്ടീ. അതുമാത്രം അല്ല, കണ്ണന്‍ എന്നൊക്കെയുള്ള പാട്ടുകള്‍. പിന്നെ ഭക്തിയില്‍ കണ്ണനോട് മാത്രമൊന്നുമല്ല ഇഷ്ടം. ഇവിടെ ഭക്തിയല്ലല്ലോ പറഞ്ഞിരിക്കുന്നതും. ;)

:)