Sunday, June 8, 2008

നിന്നെയും കാത്ത്

നിന്നെയുമോര്‍ത്തു കൊണ്ടീ പടിയില്‍
കണ്ണീര്‍ക്കണവുമായ് കാത്തിരിപ്പൂ
ഓരോ വിമാനമിങ്ങെത്തുമ്പോഴും
നീയതില്‍ കാണുമെന്നാശ്വസിപ്പൂ

നിദ്രയിലെന്നെ തഴുകിടുമ്പോള്‍
എല്ലാം മറന്നു ഞാന്‍ ഉല്ലസിക്കും
ആ ക്ഷണം ഞെട്ടി പിടഞ്ഞെണീക്കും
സ്വപനമെന്നോര്‍ത്ത് മിഴിച്ചിരിക്കും


നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
“മാങ്ങാച്ചൊന“ യെന്ന കൊഞ്ചല് കേള്‍ക്കാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍


വര്‍ഷങ്ങളെത്ര ഞാന്‍ നോമ്പു നോറ്റു
എന്തേ നീ വൈകുന്നു പ്രാണ നാഥാ
എന്നെയും കൂടങ്ങു കൂട്ടിടുവാന്‍
എന്നിനി തീരുമെന്‍ വേദനകള്‍?

19 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതിനു കവിത എന്ന പേരു പറഞ്ഞാല് കവിത അറിയുന്നവര് എന്നെ ചൂലെടുത്തോടിക്കും എന്നെനിക്കറിയാം..എങ്കിലും എന്റെ മനസ്സിലെ വേദനകള് കുറിച്ചപ്പോള് അതു ഈ പരുവത്തിലായി...ഇതു ഞാന് എന്റെ കണ്ണനു സമര്‍പ്പിക്കുന്നു..

ഫസല്‍ ബിനാലി.. said...

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ....
കൊള്ളാം, ആശംസകള്‍

Unknown said...

പലവട്ടം പൂക്കാലും വഴിതെറ്റി പോയിട്ടും
വെറുതാ പുക്കാം മാ കൊമ്പില്‍
പ്രിയമുള്ളൊരാരോ വരുവാനുണ്ടെന്ന് ഞാന്‍ വെറ്രുതെ മോഹിക്കുമല്ലോ
കാത്തിരിപ്പുകള്‍ കുടുമ്പോള്‍
ഒരിക്കല്‍ വരും
ഒരോ കാത്തിരിപ്പിനൊടുവിലും
സേനഹത്തിന്റെ നേര്‍ത്തമഞ്ഞു തുള്ളീകള്‍
മായാത്ത ഓര്‍മ്മകളായി അവശേഷിക്കുന്നുണ്ടാകും

Unknown said...

കാന്താരിക്കുട്ടി ചേച്ചി ഇപ്പോ നല്ല കവിതയും വരുന്നുണ്ടല്ലോ നന്നായി എഴുത്

തണല്‍ said...

ഉത്രാടരാത്രിയില്‍
ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍
കാത്തിരുന്നു എന്റെ
ഉണ്ണീടച്ഛനെ കാത്തിരുന്നു.
ഒത്തിരി ദൂരത്ത്
ഓണനിലാവത്ത്
ഓമനേ നിന്നെ ഞാന്‍
ഓര്‍ത്തിരുന്നു
ഒരുപാട് കണ്ണീര്‍ വാര്‍ത്തിരുന്നു.
-കാന്താരിക്കുട്ടീ കൊള്ളാം കേട്ടോ..:)

പാമരന്‍ said...

"എങ്കിലും എന്റെ മനസ്സിലെ വേദനകള് കുറിച്ചപ്പോള് അതു ഈ പരുവത്തിലായി..."

അങ്ങനെയല്ലേ കവിതയുണ്ടാവുന്നത്.. കൊള്ളാം.:)

ഗോപക്‌ യു ആര്‍ said...

ഓഹൊ..അപ്പൊള്‍ കവിതയെഴുതും..തുടങ്ങി...അല്ല്a.... [വാശിക്കു എഴുതിയതാണൊ?കവിത എഴുതിയിട്ടെ കാര്യമുള്ളു എന്ന വാശ്ശി]..എതായാലും വലിയ കുഴപ്പമില്ല!...ഇനിയും എഴുതുക....

Sharu (Ansha Muneer) said...

കവിത കൊള്ളാം. വിരഹം വേദന തന്നെയാണ്. സുഖമുള്ള ഒരു നൊമ്പരം.

ശ്രീ said...

ലളിതഗാനം പോലെ മനോഹരമായ വരികള്‍, ചേച്ചീ...
:)

[ഇതു ചേട്ടന് ഈണമിട്ട് പാടി അയച്ചു കൊടുക്കെന്നേയ്...]

CHANTHU said...

നല്ല രസത്തോടെ ഇതു വായിച്ചു.
പാചകം പോലെ മനോഹരം, രുചികരം.

Rafeeq said...

കൊള്ളാം..
ആശംസകള്‍.. :)

കെട്ടുങ്ങല്‍ said...

കവിതയല്ലെങ്കില്‍ പിന്നെയെന്താണിത്?

Jayasree Lakshmy Kumar said...

ഇഷ്ടമായി ഈ സ്നേഹനൊമ്പരങ്ങള്‍:)

പ്രവീണ്‍ ചമ്പക്കര said...

എന്നു വരും നീ...എന്നു വരും നീ...എന്റെ നിലാപന്തലില്‍.....

നന്നായിരിക്കുന്നു..

Kichu $ Chinnu | കിച്ചു $ ചിന്നു said...

oru pravaasiyude bhaaryayude dukhangal... kollaam

ജിജ സുബ്രഹ്മണ്യൻ said...

ഫസല്‍
അനൂപ്
തണല്‍
പാമരന്‍
നിഗൂഡ്ഡഭൂമി
നന്ദേട്ടന്‍
ഷാരു
ശ്രീ
ചന്ദു
രഫീക്ക്
ഷാജി
ലക്ഷ്മി
പ്രവീണ്‍
കിച്ചു & ചിന്നു

എന്റെ പൊട്ടക്കവിത കണ്ട് അതു കവിത തന്നെ ആണെന്നു സമ്മതിച്ചു തന്ന നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി...ഈ പ്രോത്സാഹനം ആണെന്റെ ശക്തി..ഈ പ്രോത്സാഹനം വേണ്ടായിരുന്നു എന്നു നിങ്ങള്‍ക്കു തോന്നും വരെ കാന്താരീ ഈ പരിപാടി നിര്‍ത്തൂ എന്നു നിങ്ങള്‍ പറയും വരെ ഞാന്‍ ഈ പരാക്രമം തുടരാന്‍ തീരുമാനിച്ചു..ജാഗ്രതൈ. !!!!!!!!!!!!!

ഒരു സ്നേഹിതന്‍ said...

അറിയുന്നു ഞാന്‍ നിന്റെ മനസ്സിന്റെ വേദന



അറിയാതിരിക്കാന്‍ കഴിയില്ലല്ലോ...



ആശംസകള്‍....

Anonymous said...

"നിന്‍ മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന് നുകരാന്‍
“മാങ്ങാച്ചൊന“ യെന്ന കൊഞ്ചല്‍ കേള്‍ക്കാന്‍
നിന്‍ മന്ദഹാസത്തിലൂയലാടാന്‍"
എന്ത്? ഇത്രയും നല്ല കവിത എഴുതിയിട്ട് "ചൂലെടുത്തോടിക്കും" എന്നോ?
ങാഹാ...
(നല്ല എഴുത്ത്, ശരിക്കും ഇഷ്ടമായി)

Sureshkumar Punjhayil said...

Good Work.... Best Wishes.....!~!!!