Sunday, July 27, 2008

ഇലഞ്ഞി പൂക്കള്‍.....








ഇലഞ്ഞിപൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു.......


ഈ പാട്ട് ആസ്വദിക്കാ‍ത്ത മലയാളി ഉണ്ടോ ??ഇലഞ്ഞി പൂക്കളുടെ സുഗന്ധം എത്ര ഹൃദ്യമാണ്.എന്റെ വീട്ടില്‍ ഒരു ഇലഞ്ഞി മരം ഉണ്ട്.ഈ ഇലഞ്ഞിക്കു ചുറ്റും തേനീച്ചകള്‍ പാറി നടക്കാറുണ്ടായിരുന്നു..മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ക്ക് അനുഭൂതികളെ തഴുകിയുണര്‍ത്തുന്ന ,കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന ഗന്ധമാണുള്ളത്..


മനോഹരമായ ഒരു നിത്യ ഹരിത വൃക്ഷമാണ് “ ബകുളി “ എന്നു സംസ്കൃതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇലഞ്ഞി.മൈമൂസോപ്സ് ഇലഞ്ഞി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.സ്പാനിഷ് ചെറി എന്നും അറിയപ്പെടുന്നു. നല്ല ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന ഇലഞ്ഞി നല്ലൊരു തണല്‍ മരമാണ്.






മാര്‍ച്ച് – ജൂലൈ മാസങ്ങളില്‍ ഇലഞ്ഞിയില്‍ നല്ല ക്രീം നിറത്തിലുള്ള കുഞ്ഞു പൂക്കള്‍ വിരിയും..രാത്രികള്‍ ഇലഞ്ഞി ഗന്ധത്തില്‍ മുഴുകുന്ന കാലമാണ് ഇത്.പുലര്‍ച്ചെ ഈ പൂക്കള്‍ മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്നത് കാണാം..മുറ്റമടിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഈ പൂക്കള്‍ അടിച്ചു കളയാന്‍ മടിച്ച് അതു പെറുക്കി ഇലയില്‍ വെച്ചു എടുത്തു വെക്കും.പിന്നീട് മണക്കാന്‍ !!!


ഇതിനെ പഴത്തിനു ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരമാണ്..ചെറുതിലേ എത്ര പഴങ്ങള്‍ തിന്നിരിക്കുന്നു..





ഇലഞ്ഞിയെ പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനം പ്രഥമാനുരാഗം തന്നെയാണ്.അന്നു ഞങ്ങള്‍ കുട്ടികള്‍ ആണ്.ഞങ്ങള്‍ എന്നതു വിശദീകരിക്കേണ്ടതില്ലല്ലോ..പുലര്‍ച്ചെ ഇലഞ്ഞിപ്പൂക്കള് പെറുക്കാന്‍ അയല്പക്കത്തുള്ള കുട്ടികള്‍ എല്ലാവരും കൂടെ പോകും..എന്റെ വീടിനു അടുത്തുള്ള പറമ്പില്‍ ആണ് ഇലഞ്ഞി മരം നില്‍ക്കുന്നത്.. മാമ്മയുടെ കുടി എന്നാണ് അതിനു പറയുന്നത്... അച്ഛാച്ഛന്റെ അമ്മയാണ് മാമ്മ.കവുങ്ങിന്റെ പാളയിലാണ് അന്നൊക്കെ ഇലഞ്ഞി പൂക്കള് ശേഖരിക്കുക..മുകളില്‍ നിന്നും വീഴുന്ന പൂക്കള് നിലം തൊടുന്നതിനു മുന്നേ പിടിക്കുന്നതില് ആണ് ത്രില്ല്.മുകളില് നിന്നു പമ്പരം കറങ്ങുന്നതു പോലെ പൂവ് കറങ്ങി വരുന്നതു കാണാന് നല്ല രസമാണ്.ഒരു പാള നിറയെ പൂവ് കിട്ടും ചില ദിവസങ്ങളില്..


ഇതു കൊരുത്തു മാലയാക്കല്‍ ആണ് അടുത്ത പണി.അങ്ങനെ കൊരുത്ത മാല ഒരു ദിവസം ഞാന് എന്റെ “ ഹണിയുടെ“ കഴുത്തില്‍ ഇട്ടു.ഒന്നും ഓര്‍ത്ത് ചെയ്തതല്ല.അന്നു പ്രണയം എന്താണെന്നു പോലും അറിയാത്ത പ്രായമാണ് എന്റേത്.പക്ഷേ കക്ഷി അന്നതു സീരിയസ് ആയി എടുത്തു.“സ്വയം വരം“ അല്ലേ നടന്നത്.എന്നെ മാത്രേ കെട്ടൂ എന്നു അന്നേ കക്ഷി തീരുമാനിചിരുന്നത്രേ !!!! ( പാവം അന്നു മനസ്സിലായില്ല ..ഇതൊരു താടക ആണെന്നു !!!! )


പിന്നീട് മുതിര്‍ന്നപ്പോള്‍ ,പ്രണയം മനസ്സില്‍ മൊട്ടിട്ടപ്പോള്‍ പഴയ ഈ കഥ ഹണി പറഞ്ഞത് കൌതുകത്തോടെ ആണു ഞാന്‍ കേട്ടിരുന്നത്..ഇപ്പോള്‍ അദ്ദേഹം പറയും ആ ഇലഞ്ഞി മാല കാരണം അദ്ദേഹത്തിന്റെ ജീവിതം : ഒരു കോഞ്ഞാട്ട “ ആയി പോയി എന്ന്..


എന്തൊക്കെ പറഞ്ഞാലും ആദ്യാനുരാഗത്തിനു കാരണമായ ,എനിക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ നിമിത്തമായ ആ ഇലഞ്ഞി മരത്തിനു ചില ഔഷധ ഗുണങ്ങള് ഒക്കെ ഉണ്ട്..അതെന്തൊക്കെ എന്നു നമുക്കു നോക്കാം

1 അമിത വിയര്‍പ്പിന് ഇലഞ്ഞിപ്പൂ‍ക്കള് കൊണ്ട് കഷായം വെച്ചു കുടിച്ചാല് നല്ലതാണ്.ശരീരത്തിനു തണുപ്പും അനുഭവപ്പെടും
2. ഇലഞ്നീപ്പൂക്കള് അണുനാശക ലേപനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നു.മുറിവ് ഉണക്കാന് ഇതു സഹായിക്കും
3.പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്
4.മോണ വീക്കത്തിനും പല്ലു വേദനക്കും ഇലഞ്ഞിപ്പട്ട തിളപ്പിച്ചത് വായില് കൊള്ളുന്നത് നല്ലതാണ്..

ഇത്രേം ഗുണങ്ങളെ എനിക്കറിയൂ.. ഇനി വല്ലതുമുണ്ടോ എന്നു നിങ്ങള് പറയൂ......

ഇനിയും പാടാന്‍ തോന്നുന്നു... ഇലഞ്ഞി പൂമണം ഒഴുകി വരുന്നൂ.......

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍

53 comments:

ജിജ സുബ്രഹ്മണ്യൻ said...

മരത്തിനു കീഴെ പൊഴിഞ്ഞു കിടക്കുന്ന ഇലഞ്ഞി പൂക്കള്‍ക്ക് അനുഭൂതികളെ തഴുകിയുണര്‍ത്തുന്ന ,കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന ഗന്ധമാണുള്ളത്..
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമാണ്.. പഴയ ഓര്‍മ്മകളിലേക്ക് ഒരു എത്തി നോട്ടം !!!

യാരിദ്‌|~|Yarid said...

ഇലഞ്ഞിപ്പൂമണമൊഴുകി വരും..ഇന്ദ്രിയങ്ങളിലതു പടരും...;)

ഇത്രെ പറയാനുള്ളു..:(

Sharu (Ansha Muneer) said...

അങ്ങനെ വരട്ടെ, പാവം ആ മനുഷ്യന്റെ ജീവിതം കോഞ്ഞാട്ടയാക്കിയിട്ടാണ് ഈ പാട്ടും പാടിയിരിക്കുന്നത് അല്ലേ? നല്ല പോസ്റ്റ് ആണ് കെട്ടോ

mmrwrites said...

മ്..മ്.. അപ്പോ അങ്ങിനെയൊക്കെയാണു കാര്യങ്ങള്‍.. പുതിയ വാര്‍ത്ത.. നല്ല വാര്‍ത്ത.. ഇനി ഇലഞ്ഞിക്കഥ എറണാകുളം വാര്‍ത്തയാകേണ്ടെങ്കില്‍ അഗ്രിഗേറ്ററിലെത്താനുള്ള വഴി ഉടന്‍ അറിയിക്കുക ‌:-)

Rare Rose said...

കൊള്ളാല്ലോ കാന്താരിക്കുട്ടി ചേച്ചി ഇലഞ്ഞിവിശേഷങ്ങള്‍.....അപ്പോള്‍ ഈ ഇലഞ്ഞിയാണു സ്വയംവര‍ത്തിലേക്ക് നയിച്ച് ഒരു ജീവിതം കോഞ്ഞാട്ടയാക്കിയത്...:)
ആ ഇലഞ്ഞി ഒരു മൂകസാക്ഷിയായി ഇപ്പോഴും വീട്ടിലുണ്ടോ...
ആദ്യത്തെ പടത്തില്‍ കുഞ്ഞന്‍ ഇലഞ്ഞിപ്പൂവിനെ കണ്ടാല്‍ എന്താ ഒരു വലുപ്പം...

അനില്‍@ബ്ലോഗ് // anil said...

"1 അമിത വിയര്‍പ്പിന് ഇലഞ്ഞിപ്പൂ‍ക്കള് കൊണ്ട് കഷായം വെച്ചു കുടിച്ചാല് നല്ലതാണ്.ശരീരത്തിനു തണുപ്പും അനുഭവപ്പെടും
2. ഇലഞ്നീപ്പൂക്കള് അണുനാശക ലേപനങ്ങള് ഉണ്ടാക്കാന് ഉപയോഗിക്കുന്നു.മുറിവ് ഉണക്കാന് ഇതു സഹായിക്കും
3.പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്
4.മോണ വീക്കത്തിനും പല്ലു വേദനക്കും ഇലഞ്ഞിപ്പട്ട തിളപ്പിച്ചത് വായില് കൊള്ളുന്നത് നല്ലതാണ്.."

മൊത്തത്തില്‍ ജീവിതം സുഖമായെന്നര്‍ത്ഥം.

ഗോപക്‌ യു ആര്‍ said...

അപ്പോള്‍ ഇന്ദ്രിയങ്ങളില്‍ പടര്‍ന്നു അല്ലെ?..

.അറിയാതെയാണ്‌ മാലയിട്ടത്‌ ...
.എനിക്കത്രവിശ്വാസം പോരാ..

Kaithamullu said...

ഇലഞ്ഞിക്കെണി:
-‍ ഇലഞ്ഞിയുടെ പൂക്കള്‍ പെറുക്കി മാലകെട്ടി, പാവം ചില ഹണിമാരുടെ കഴുത്തില്‍ കുരുക്കി, അവരുടെ ഭാവി ജീവിതം കോഞ്ഞാട്ടയാക്കാന്‍ പെണ്‍കുട്ടികള്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു തരം കെണി.

smitha adharsh said...

ഹി..ഹി..ഹി..എനിക്കിതു വല്ലാതെ അങ്ങ് പിടിച്ചു പോയി കേട്ടോ...കാ‍ന്താരി ചേച്ചിക്ക് ഒരു ഉമ്മ....എന്ത് ഇലഞ്ഞി പുരാണം കേട്ടാലും,ഞങ്ങള്‍ തൃശൂര്‍കാര്‍ക്ക് ഇലഞ്ഞിയെന്നാല്‍....ആദ്യം ഓര്മ വരുന്നതു തൃശൂര്‍ പൂരത്തിന്റെ ഘന ഗംഭീരമായ ആ "ഇലഞ്ഞിതറ മേളം" തന്നെയാണ്... അത് കഴിഞ്ഞേ,ഇലഞ്ഞി പൂമണം ഇന്ദ്രിയങ്ങളില്‍ പടരാരുള്ളൂ..
ആത്മ കഥാംശം ഉള്ള ഈ informative പോസ്റ്റ് കലക്കി.

ഹരീഷ് തൊടുപുഴ said...

പാവം ഹണി....

OAB/ഒഎബി said...

യെസ്...ഞാനോറ്ക്കുന്നു. ഞങ്ങളെ വീട്ടിലൊരു കുഞ്ഞു ഇലഞ്ഞി മരം ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള അമ്മായീടെ മോള്‍ മാളു അതു പെറുക്കി മാലയൂണ്ടാക്കി അവളുടെ കഴുത്തിലിട്ടു കൊണ്ട് നടക്കും. അവളെങ്ങാനും അതെന്റെ കഴുത്തിലിട്ടിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. കാരണം മാലയിടലല്ലല്ലൊ ഞങ്ങളെ നിക്കാഹ്.

ആ മരം ഒരു നാള്‍ വെറുതെ ഉണങ്ങി പോയി. മാളു കുറെ ദൂരെക്കും....
വല്ലാത്തൊരു ആ... മറ്റേ... ആള്‍ജിയ. :(

ബഷീർ said...

ഇലഞ്ഞിയെകുറിച്ചുള്ള വിവരണവും സ്വയംവര ചരിത്രവും ഇഷ്ടമായി..

ബഷീർ said...

എന്റെ വീട്ടില്‍ ഇലഞ്ഞിയില്ല. ഇടയ്ക്ക്‌ കഞ്ഞിവെക്കാറുണ്ട്‌.. :)

ചാണക്യന്‍ said...

ഇലഞ്ഞി പൂക്കള്‍ കോര്‍ത്ത് മാലയാക്കി ഹണിക്കിട്ട നേരം പൂക്കള്‍ പൊടിച്ച് കൊടുത്തിരിന്നെങ്കില്‍ അങ്ങേര്‍ക്ക് ഈ ഗതികേട് വരില്ലായിരുന്നു..!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ വീട്ടിലെ തൊടിയിലും ഇലഞ്ഞിമരം ഉണ്ടായിരുന്നു എന്തു രസമായിരുന്നു അന്നൊക്കെ കാന്താരിക്കുട്ടി പറഞ്ഞത് പോലെ അനുരാഗം എന്താന്നറിയാത്ത പ്രായത്തില്‍ കളിക്കൂട്ടുകാരിക്ക് മലകെട്ടി അണിഞ്ഞതും ആ മണം ആസ്വധിക്കാന്‍ അവിടെ മാത്രം ഊഞ്ഞാലുകെട്ടിയാടിയതും ഇന്ന് അതൊക്കെ ഓര്‍ക്കുവാന്‍ തന്നെ സുഖമുള്ള ഓറ്മകളാണ് എന്റെ ഒരു പോസ്റ്റു ഉണ്ടെങ്കില്‍ അതില്‍ ഇലഞ്ഞിപ്പൂവിന്റെ മണം ഉണ്ടെന്ന് മാണിക്യം ചേച്ഛി എപ്പോഴും പറയാറുണ്ട് ഹിഹി ..
അതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലെ എനിക്ക് മനസ്സിലായത്..
അതേ ഹണിച്ചേട്ടനെ തിരക്കീന്ന് പറഞ്ഞേക്ക് ..
ആദ്യമായി അനുരാഗം മൊട്ടിട്ട ഇലഞ്ഞിപ്പൂവല്ലെ ഈ കാന്താരികുട്ടി ഹഹ.

മാണിക്യം said...

വശ്യമായ ഇലഞ്ഞിപ്പൂ‍മണം‌
അതിനിപ്പോ കാന്താരിയുടെ
എരിയും കൂടിയായപ്പോള്‍‌
ഓര്‍മ്മകള്‍ക്ക് എരിയും മണവും
സുഗന്ധവും ആയി അത്
ആ ‘ഹണി’യില്‍ ചേര്‍ത്ത്
ജീവിതം മധുരമായി ആസ്വദിക്കൂ!

ആ ‘കോഞ്ഞാട്ട’യുടെ അറ്റത്ത്
ഒരു തീ കൊളുത്തിയാല്‍ ചൂടും ആവും ...
ഹല്ല പിന്നെ!

കുഞ്ഞന്‍ said...

ഇലഞ്ഞി എന്നുകേള്‍ക്കുമ്പോള്‍ ഇലഞ്ഞിത്തറ മേളമാണ് ആദ്യം മനസ്സിലോടിയെത്തുന്നത്. ഇനിയിപ്പോള്‍ കാന്താരീസ് പോസ്റ്റും ഓര്‍മ്മയില്‍ വരും.. രസകരമായ പോസ്റ്റ്..

അടിയില്‍ ഗൂഗിളിന് കടപ്പാട് എന്ന് കണ്ടില്ലെങ്കില്‍, അമ്മച്ചിയാണെ വൌ കാന്താരീസ് പറമ്പ് എത്ര മനോഹരം..!!!!

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാന്താരിക്കുട്ട്യേയ്...

Unknown said...

ഇലഞ്ഞി പൂമണം ഒഴുകി വരും.
ആ പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഞാന്‍ സത്യത്തില്‍ ഇലഞ്ഞി ഇതു വരെ കണ്ടിട്ടില്ല.പച്ചയായ ഗ്രാമത്തില്‍ ആണ് ജീവിക്കുന്നത്. ഞാന്‍ നടക്കുന്ന ഒര്രു വഴിയിലും ഇലഞ്ഞി പൂക്കള്‍ കണ്ടിട്ടില്ല.പഴയ തറവാട് പറമ്പില്‍ ഉണ്ടാകും
പക്ഷെ ആരും പറഞ്ഞൂ തന്നിട്ടില്ല്ല
എന്തായാലും ഈ ലേഖനം എനിക്ക് ഇഷടപെട്ടു
ഇതു പോലുള്ള അറിവുകള്‍ പകര്‍ന്നു തരുന്നത്
വലിയ കാര്യമാണ് ചേച്ചി

ദിലീപ് വിശ്വനാഥ് said...

പാവം ചേട്ടൻ! ഇലഞ്ഞിപ്പൂവിനെക്കൊണ്ട് ഇങ്ങനെയും ഉപദ്രവം ഉണ്ടാവും എന്നു പുള്ളി ഓർത്തിട്ടുണ്ടാവില്ല. പോസ്റ്റ് നന്നായി.

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : ഇന്ദ്രിയങ്ങളില്‍ അതു പടരട്ടെ...

ഷാരു : ഹ ഹ ഹ എന്തു ചെയ്യാ‍ാനാ കൊച്ചേ.. കോഞ്ഞാട്ട ആയിപ്പോയി !!

എം എം ആറ്: കൂടെ ഇരുന്നു പാര വെച്ചോണം.. ഹോ ഈ കൊച്ചിനെ ഞാന്‍ പരിചയപ്പെടുത്തിയത് പാരയായോ.. ആരോടും പറയല്ലേ ഈ കാര്യങ്ങള്‍ ഹി ഹി ഹി

റോസ് : ഈ മൂകസാക്ഷി ഇപ്പോളും നാട്ടില്‍ ഉണ്ട്.. ഇവിടെ എന്റെ വീട്ടില്‍ കിണറ്റിന കരയില്‍ നല്ലൊരു ഇലഞ്ഞി മരം ഉണ്ട്. അതില്‍ നിറയെ പൂക്കളും ഉണ്ട്
അനില്‍ : ഹോ കവിളത്ത് അടി ഒന്നും തന്നിട്ടില്ല.. അതു കൊണ്ട് ഇപ്പോള്‍ പല്ലു വേദന ഇല്ല.. ഇനി പുള്ളീ നാട്ടില്‍ വരുമ്പോള്‍ മിക്കവാറും ഈ മരുന്നൊക്കെ വേണ്ടി വരും. പുള്ളിക്കല്ല.. എനിക്ക്..

ഗോപക് : അന്നു ഞങ്ങള്‍ ചെറിയ കുട്ടികള്‍ ആയിരുന്നു.. അറിയാതെ തന്നെ ....വിശ്വസിക്കൂ...

സ്മിത : ഉമ്മ വരവു വെച്ചിരിക്കുന്നു. ഇതു തൃശ്ശൂരുകാരുടെ ഒരു പൊതു സ്വഭാവം ആണല്ലോ... എന്റെ ക്ലാസ്സ് മേറ്റ് ബിത എപ്പോള്‍ കാണുമ്പോളും ഓരോ ഉമ്മ തരുമായിരുന്നു..ഇനിയും തരണേ ഉമ്മകള്‍...2 കവിളിലും നിറയെ..


കൈതമുള്ളേ : ഇത്തരം കെണിയില്‍ എന്നെങ്കിലും പെട്ടിട്ടുണ്ടോ ???

ഹരീഷ് : നന്ദി
ഒ എ ബി : ഞങ്ങള്‍ക്കാണ് മാലയിടല്‍.. സ്വയം വരമായിരുന്നല്ലോ പണ്ട് ...

ബഷീറിക്കാ : കള്ളനു കഞ്ഞി വെച്ചു എന്നാണോ ??

ചാണക്യന്‍ :: പോയ ബുദ്ധി ആന പീടിച്ചാലും കിട്ടില്ലാ എന്നല്ലേ.. ഇനി പറഞ്ഞിട്ടൊരു കാര്യവും ഇല്ല..

സജീ : ഹണി ചേട്ടനെ തിരക്കിയ കാര്യം ഇനി വിളിക്കുമ്പോള്‍ പറയാം കേട്ടോ...

മാണിക്യം ചേച്ചീ : കോഞ്ഞാട്ടക്കു തീ കൊളുത്താന്‍ 2 മാസം കൂടി കാല താമസം ഉണ്ട്. ഒക്റ്റോബറില്‍ വരും. തിരിയും തീപ്പെട്ടിയുമായി. ഹ ഹ ഹ ..കമന്റിനു നന്ദി

കുഞ്ഞന്‍ ചേട്ടാ : എന്റെ ക്യാമറ ഒക്കെ അന്നു കള്ളന്‍ കയറിയപ്പോള്‍ നഷ്ടപ്പെട്ടു.ഇപ്പോള്‍ ഫോട്ടോ എടുക്കണമെങ്കില്‍ ഗൂഗിള്‍ തന്നെ ശരണം..വന്നതിനും കമന്റിനും നന്ദി കേട്ടോ..

പ്രിയ : ഹി ഹി ഹി
അനൂപ് : ഇലഞ്ഞി കണ്ടിട്ടില്ല എന്നു പറയല്ലേ.. നാണക്കേടാ.. ശ്രദ്ധിക്കാഞ്ഞിട്ടാവും.ഇലഞ്ഞി ഇല്ലാത്ത നാടുണ്ടോ ??അതിന്റെ മണം ആസ്വദിക്കാത്ത മലയാളി ഉണ്ടോ ???
വാല്‍മീകി ചേട്ടാ : ഇവിടെ ആദ്യം അല്ലേ.. സ്വാഗതം കേട്ടോ...

ഇവിടെ വന്നു അഭിപ്രായം അറിയിച്ചവര്‍ക്കും ഒന്നും എഴുതാതെ കടന്നു പോയവര്‍ക്കും നന്ദി

Sands | കരിങ്കല്ല് said...

നാട്ടില്‍ എന്റെ വീട്ടിലും ഉണ്ട് ചേച്ചീ.. ഒരു ഇലഞ്ഞിമരം

പിന്നെ ഇലഞ്ഞിത്തറ മേളത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതിന്നും നന്ദി.. (ഞാന്‍ ആ സി.ഡി തപ്പിയെടുക്കട്ടെ!)

പൊറാടത്ത് said...

കാന്താരീ.. വളരെ ഇന്‍ഫോര്‍മാറ്റീവ് ആയ ഒരു പോസ്റ്റ്. ഇലഞ്ഞിയ്ക്ക് ഇത്രയധികം ഗൂണങ്ങളുള്ളത് ഇപ്പോഴാ അറിഞ്ഞെ.

പിന്നെ, ആ കഥ നല്ല രസായീ ട്ടോ. ഞാന്‍ വേറെയെങ്ങോ പറഞ്ഞ മാതിരി...,

“കാന്താരി ഭാഗ്യവതിയാ..”

“ആ ഒരൊറ്റ ദോഷം മാത്രം ഇല്ലാത്ത“ ഒരാളെ ചെറുപ്പത്തിലേ സ്വയം വരം ചെയ്ത് കസ്റ്റഡിയിലാക്കിയല്ലോ..?!!... :)

പാമരന്‍ said...

പാവം.. എറണാകുളത്തുള്ള ഒരു ചേട്ടന്‍ എവിടെ ഇലഞ്ഞിമരം കണ്ടാലും വെട്ടി നശിപ്പിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു.. ആളെ ഇപ്പഴല്ലേ പിടികിട്ട്യത്‌..

നല്ല പോസ്റ്റ്‌ ട്ടാ..

Typist | എഴുത്തുകാരി said...

അപ്പോ കാര്യങ്ങള്‍ അങ്ങിനെയൊക്കെയാണല്ലേ,ഇത്രക്കൊരു പുലിവാലാകുമെന്നു് ആ പാവം മനുഷ്യ്യന്‍ ഓര്‍ത്തുകാണില്ല.

ഇലഞ്ഞിപൂവിന്റേയും ഓര്‍മ്മകളുടേയും സുഗന്ധമുള്ള പോസ്റ്റിനു് നന്ദി.

Sarija NS said...

ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം കലര്‍ന്ന ബാല്യത്തിണ്ടെ ഓര്‍മ്മകള്‍... നന്ദി.

ശ്രീ said...

അപ്പോ ഇലഞ്ഞിപ്പൂക്കളോട് കുറച്ചധികം ഇഷ്ടം തോന്നുക സ്വാഭാവികം. :)

ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
അനാഗതശ്മശ്രു said...

ഇലഞ്ഞിയുടെ പച്ചില തീയിലിട്ടു പൊട്ടല്‍ കേള്‍ ക്കാം കരിഞ്ഞ ഇല തീയിടാം ..

ഓരോരോ ഉപയോഗങ്ങളേ..

എന്തായാലും നല്ല പോസ്റ്റ്

ഒരു സ്നേഹിതന്‍ said...

ഇലഞ്ഞിക്കെണി കോള്ളാലൊ...
ഇലഞ്ഞിപ്പൂക്കൽക്ക് ഇങ്ങനെ ഗുണങ്ങളുള്ളത്തു പൂ‍തിയ അറിവ്വാണുട്ടൊ.. നന്ദി....

രസികന്‍ said...

ഇലഞ്ഞികൊണ്ട് ഒരു പാവം മനുഷ്യന്റെ ജീവിതം ......... ങാ.. സാരമില്ല ..

ഇലഞ്ഞിയുടെ ഔഷധ ഗുണം വിവരിച്ചത് പുതിയ ഒരു അറിവിലേക്കു നയിച്ചു
ആശംസകൾ

മുസാഫിര്‍ said...

പണ്‍ട് ശുഭ രാജീവ് ഗാന്ധിയുടെ കഴുത്തില്‍ മാലയിട്ടതിനു ശേഷം മാലയിടല്‍ ഇത്ര അപകടകാരിയാണല്ലോ എന്ന് ഓര്‍ക്കുന്നത് ഇപ്പോഴാണ്.

നജൂസ്‌ said...

ഇലഞി കാഴ്ച നന്നായി കാന്താരീ....

siva // ശിവ said...

ഹായ് ഇതെന്റെ പ്രിയ ഗാനം...

ഇലഞ്ഞി മരത്തെക്കുറിച്ച് വായിച്ചിട്ടും ചിത്രം കണ്ടിട്ടും ഒരു പിടിയും കിട്ടുന്നില്ല...ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടുണ്ടൊ എന്ന്...

ഇനി സംശയം തോന്നുന്ന മരങ്ങളോടൊക്കെ ചോദിക്കാം... എടാ നീയാണോ ഇലഞ്ഞി മരമെന്ന്..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഇലഞ്ഞിയും ഇലഞ്ഞിപ്പൂക്കളും മനസ്സിനെ മദിപ്പിക്കുന്ന ഗന്ധവുമെല്ലാം ഒരു ഗ്രാമവിശുദ്ധിയിലേക്കും ഗൃഹാതുരതയിലേക്കും നയിക്കുന്നു. കവിയുടെ ഭാവന അതിന്റെ ആത്മാവില്‍ തൊട്ടു. ഇന്ദ്രിയങ്ങളില്‍ പടരാനുള്ള ശക്തി ഇലഞ്ഞിപ്പൂക്കളുടെ നറു സുഗന്ധത്തിനുണ്ട്.

Sherlock said...

പാമ്പുവരുമെന്നു പറഞ്ഞ് വെട്ടിക്കളഞ്ഞു.. :(
എന്തൊരു മണമായിരുന്നതിന്..

Anil cheleri kumaran said...

ഇലഞ്ഞിപുരാണം വളരെ ഇഷ്ടപ്പെട്ടു..
ലാംഗ്വേജ് നന്നായിരിക്കുന്നു

smitha adharsh said...

ഹ്മ്...ഇനിയും ഉമ്മയൊക്കെ തരാം..ഇതൊന്നു വായിക്കുമോ?
http://chokklitales.blogspot.com/

സുമയ്യ said...

കുഞ്ഞുന്നാളിലെ കുഞ്ഞൊര്‍മ്മകളെ കൈതട്ടി ഉണര്‍ത്തിയല്ലോ കാന്താരിക്കുട്ടീ....
ഈ ഇലഞ്ഞിമരം ഇന്ന് കാണാനേ കിട്ടില്യ. അന്ന്യം നിന്നീര്‍ക്കുണു.പണ്ട് മണികണ്ടേശ്വരം അമ്പലത്തിനു സമീപം ഒന്ന് രണ്ട് മരങ്ങളുണ്ടായിരുന്നു. പിന്നെ പണിക്കരെ വീട്ടിലും അതൊന്നും ഇപ്പൊ ഇല്യ.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മയില്‍ എത്തിച്ചതിന്നും അതിന്റെ ശാസ്ത്ര നാമം തുടങ്ങി ഔഷദഗുണങ്ങള്‍ വരെ അരിയിച്ചതിന്നും നന്ദി രേഖപ്പെടുത്തുന്നു.

അരുണ്‍ രാജ R. D said...

Dear Chechy..
ഇലഞ്ഞിപ്പൂക്കള്‍ വിടരുന്ന ഒരു കാവുണ്ട് മണ്ഡപത്തിന്‍കടവിന് (എന്റെ സ്വന്തം ഗ്രാമം) തൊട്ടടുത്ത്.ഇലഞ്ഞിപ്പോക്കള്‍ കോര്‍ത്ത സ്വയം വരമാല തീര്‍ക്കാനുള്ള idea ഈ ഏരിയയില്‍ ആര്‍ക്കും ഉണ്ടായിട്ടില്ല.

ഒന്നാം ക്ലാസ്-ഇല്‍ പഠിക്കുമ്പോള്‍ Water Bottle വള്ളിയില്‍ താലി വരെ തീര്‍ത്ത ഒരു ഭീകരനെ എനിക്കറിയാം..എന്റെ ഏറ്റവും അടുത്ത ഒരു friend ആണ്. പേര് പറയുന്നില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു..ല്ലേ..?

NB:Family of Elenji: Sapotaceae :D

ഹരിശ്രീ said...

ചേച്ചീ,

അപ്പോള്‍ ഇലഞ്ഞിപ്പൂവും റൊമാ‍ന്‍സും ആയി അഭേദ്യമായ ഒരു ബന്ധം ഉണ്ടല്ല്ലേ ... ഹ..ഹ

പിന്നെ അമിതവിയര്‍പ്പിന് ഇത് ഒരു നല്ല ഔഷധമാണെന്നത് ഒരു പുതിയ അറിവാണ്...

:)

nandakumar said...

:) പറഞ്ഞോട്ടെ, മടിക്കണ്ടല്ലോ!!?
കാന്താരിക്കുട്ടി പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളതേ..അതിതാണ്..

‘പൂക്കള് പൊടിച്ചതു ബുദ്ധി കൂട്ടാന് നല്ലതാണ്‘ :)

വല്ലപ്പോഴുമൊക്കെ പൊടിച്ചുക്കൂട്ടി നോക്കിക്കൂടെ പെങ്ങളേ..:)

(തല്ലല്ലേ, അടുത്ത ട്രെയിനു ഞാന്‍ നാട്ടീപൊക്കോളാമേ)

annamma said...

പോസ്റ്റും, കമന്റ്സും നന്നായിട്ടുണ്ട്. ഞാനും കണ്ടീട്ടില്ല. ഇലഞ്ഞി, കുറച്ച് അയച്ചു തര്വൊ

ജിജ സുബ്രഹ്മണ്യൻ said...

കരിങ്കല്ലേ : ഇലഞ്ഞിത്തറ മേളത്തെ ഓര്‍ക്കാന്‍ ഇതൊരു നിമിത്തം ആയതില്‍ സന്തോഷം ഉണ്ട്..
പൊറാടത്ത് ചേട്ടാ :വേറെ എങ്ങുമല്ലാ..ഇവിടെ തന്നെയാ പറഞ്ഞത്.. കാന്താരി ഭാഗ്യവതി തന്നെയാ.. “ആ ദോഷം: മാത്രമല്ല..ഒരു ദോഷവും ഇല്ല..

പാമരന്‍ ചേട്ടാ : കക്ഷി ഇപ്പോള്‍ കുവൈറ്റിലെ ഇലഞ്ഞി മരങ്ങളാ വെട്ടുന്നത്.. കാരണം വേറൊന്നും അല്ല ..നാട്ടിലെത്തുന്ന സമയം ആവുന്നു..
എഴുത്തുകാരി :
കുതിരവട്ടന്‍
സരിജ
ശ്രീ
അനാഗത ശ്മശ്രു
സ്നേഹിതന്‍
രസികന്‍
മുസാഫിര്‍
നജൂസ്
ശിവ : ഈ മരം കണ്ടിട്ടില്ല എന്നറിയുമ്പോള്‍ എനിക്കു അല്‍ഭുതം തോന്നുന്നു...

മിര്‍ച്ചി : എന്റെ പഴയ പോസ്റ്റുകളും നോക്കാന്‍ സമയം കണ്ടെത്തി എന്നറിയുന്നതില്‍ ആഹ്ലാദം തോന്നുന്നു...
ജിഹേഷ് : ഇതിന്റെ മണം അടിച്ചാല്‍ പാമ്പു വരുമെന്നത് എനിക്ക് പുതിയ അറിവായിരുന്നു..ഒരു അണലി വേഗം നട്ടു പിടിപ്പിച്ചാല്‍ മതിയായിരുന്നു..ഇലഞ്ഞി വെട്ടണ്ടായിരുന്നു..
കുമാരന്‍:
സുമയ്യ : ഇവിടെ ആദ്യമാണല്ലോ...സ്വാഗതം കേട്ടോ
സ്മിത : ലിങ്ക് വായിച്ചു.ഉമ്മ വേണം...
അരുണ്‍ : ഇവിടെ ആദ്യമല്ലേ..സ്വാഗതം കേട്ടോ...
ഹരിശ്രീ :ഏതു മരം അല്ലേങ്കില്‍ ഏതു ചെടി നോക്കിയാലും അതിനെന്തെങ്കിലും ഔഷധ ഗുണം കാണും..നന്ദി കേട്ടോ...

മോഹന്‍ പുത്തന്‍ ചിറ : ഇവിടെ ആദ്യമാണല്ലോ..സ്വാഗതം കേട്ടോ

നന്ദകുമാറ് ചേട്ടാ: ഇവിടെ ആദ്യം ആണല്ലോ..വന്നതേ പാര വെച്ചു അല്ലേ..ഹി ഹി ഹി..വെയിലൊന്നു തെളിയട്ടെ..കുറച്ചു പൂക്കള്‍ പൊടിക്കണം..ഞാന്‍ കഴിക്കുന്നതിനൊപ്പം കുറച്ച് നന്ദ കുമാര്‍ ചേട്ടനും തരട്ടെ...ഹ ഹ ഹ

അന്നമ്മ : വന്നതിനു നന്ദി ,ഇലഞ്ഞി മരം കാണാത്തവരെ ഞാന്‍ എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു..ഇവിടെ കിണറ്റു വക്കില്‍ നല്ലൊരു ഇലഞ്ഞി മരം ഉണ്ട്.. അതില്‍ നിറയെ പൂക്കള്‍ ഉണ്ട്..


പിന്നെ ഇവിടെ എത്തി ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി..ഞാന്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഒരു ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാല്‍ ഇടക്ക് നെറ്റ് നോക്കാന്‍ പറ്റുന്നില്ല.. അതു കൊണ്ട് തല്‍ക്കാലത്തേക്ക് 2 ആഴ്ച്ചത്തേക്ക് വിട...എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു...

smitha adharsh said...

ശോ..ട്രെയിനിംഗ് നു പോയിരിക്കുകയാ അല്ലെ? ഞാന്‍ ഇപ്പോഴാ അറിഞ്ഞത്..
കാണാത്തത് കൊണ്ടു തപ്പി ഇറങ്ങിയതാ...
എല്ലാം തീര്‍ത്ത് വേഗം വരണേ...കാ‍ന്താരി ചേച്ചി ഇല്ലാതെ ഒരു സുഖോം ഇല്ല...

ആഗ്നേയ said...

നന്ദി കാന്താരിക്കുട്ടീ..
എനിക്ക് ഇലഞ്ഞിപ്പൂക്കള്‍ മുത്തശ്ശനെക്കുറിച്ചുള്ള ഓര്‍മകള്‍ ആണ്.തെങ്ങോലയുടെ അരികില്‍ നിന്നും കീറിയെടുക്കുന്ന നാരില്‍ പൂക്കള്‍ കോര്‍ത്ത് ഞാനത് എന്റെ ഉപ്പുപ്പക്ക് കൊടുക്കുമായിരുന്നു.വെളുത്ത ചെമ്പകപ്പൂക്കളും.അതും പോക്കറ്റിലിട്ട് നടക്കുമായിരുന്നു അദ്ദേഹം.നന്ദി..

ജിജ സുബ്രഹ്മണ്യൻ said...

സ്മിത :എന്നെ മറന്നില്ലല്ലോ ഒത്തിരി ഒത്തിരി സന്തോഷമായി..കുറച്ചു നാള്‍ വിട്ടു നില്‍ക്കുമ്പോഴേക്കും എല്ലാരും എന്നെ മറക്കും എന്നാ ഞാന്‍ കരുതിയേ...ഇനിയും 8 വരെ ഉണ്ട് ട്രെയിനിങ്ങ്..ഇപ്പോള്‍ പക്ഷേ എനിക്കു ബ്ലോഗ്ഗിങ്ങില്‍ ഒരു താല്പര്യം തോന്നുന്നില്ല..ഒന്നും എഴുതാനും തോന്നുന്നില്ല..

ആഗ്നേയാ :ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷമായി കേട്ടോ...........

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ ചെറുപ്പത്തില്‍ കുഴിപ്പാറ കളിക്കുവാന്‍ ഇതിന്റെ കുരുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്‌

വയനാടന്‍ said...

കാന്താരികുട്ടി
ഇലഞ്ഞിയെന്നാല്‍ പൂമാത്രമല്ലാത്ത ഓര്‍മകളും ഉണ്ട്
എക്സൊടികാ പവുടറിന്റെ ഒരൊഴിഞ്ഞ ടിന്‍
ഒരവധിക്കാലം കൊണ്ട് പെറുക്കിക്കൂട്ടിയ മിനുങ്ങുന്ന മിനുങ്ങുന്ന ഇലഞ്ഞിക്കായകള്‍ അതിനകം നിറയെ
പത്തെണ്ണം വീതം എല്ലാവരുമെടുക്കണം
സിമന്റിട്ട തറയില്‍ ചിതറിയിടന്നം
ഇലഞ്ഞിക്കായ്കള്‍കിടയിലൂടെ ചെരുവിരലുകൊണ്ട് നേര്‍ത്ത വര
ഉന്നം തെറ്റാതെ ...സൂക്ഷിച്ച്.....
അമ്മ വിളിക്കുന്നു ...കഴിഞ്ഞില്ലേ ഈ പിള്ളേരുടെ ഒരു കളി
നന്ദി
സത്യമായും നന്ദി

pg said...

ഇലഞ്ഞി യെ കുറിച്ച്‌ പറയുമ്പോള്‍ എനിയ്ക്‌ ഓര്‍മ വരിക ഒരു പഴയ ബ്ല്യാക് & വൈട് ഫോടോ ആണ്. ഞാനൊരു 5 വയസു കാരനായി അമ്മയുടെ കയ്യില്‍ കരഞ്ഞ്‌ കൊത്നിരികൂന്ന ഒരു ഫോടോ. ചെറുപ്പത്തില്‍ ഇലഞ്ഞി പൂവ്‌ മനപ്പിച്ച് കൊതി തീരത്തുകൊണ്ട്‌ ഒന്നു കൂടി അഞ്ചു വലിച്ച് കാണും, അത്‌ മൂകില്‍ കയറിപൊയി. ദോക്ടെര്‍ അത്‌ എടുത്ത്‌ കളഞ്ഞ് വരുന്ന വഴി എടുത്ത ഫോടോ ആണ്, ക്യാമര കണ്ടപ്പോള്‍ അതും എന്റെ മൂകില്‍ തള്ളികേട്തും എന്നു വിചാരിച്ചു ഞാന്‍ വീണ്ടും കരഞ്ഞു. അതനാ ഫോടോ. കാന്തരി ചേച്ചി കഥ കൊള്ളാം പണ്ട് എനിയ്കും കിട്ടി ഒരു മാല; ഇലഞ്ഞി അല്ല അമ്പല്‍ പൂവുകൊണ്ടുള്ള ഒരെണ്ണം.
ബ്ലോഗിലെ ആദ്യത്തെ കായ്‌വയ്പ്‌ ആണ്, അതിന്റെ ക്രെഡിട് ചേച്ചിയ്ക്കിരികട്തെ, ഞാന്‍ ബാവിയില്‍ ഒരു വലിയ ബ്ലോഗന്‍ അകില്ലെന്നു ആരറിഞ്ഞു
അരുണ്‍

ജെ പി വെട്ടിയാട്ടില്‍ said...

ഈ ഇലഞിക്ക് പൂക്കളുണ്ടോ?
ഞാന്‍ വടക്കുന്നാധന്‍ അംബലത്തില്‍ പോകുമ്പോള്‍ കാണാറില്ലല്ലോ?
ഇലഞിത്തറ മേളം എല്ലാ കൊല്ലവും ആസ്വദിക്കാറുണ്ട്...
എനിക്ക് കുറച്ച് ഇലഞ്ഞി പൂവ് അയച്ചു തരാമോ?

എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍